കാമ​ുകിയെ സംശയം; തട്ടി​ക്കൊണ്ടു പോയ ശേഷം വിഡിയോ ഇൻസ്​റ്റഗ്രാമിൽ ​പങ്കുവെച്ച കൗമാരക്കാരൻ അറസ്​റ്റിൽ

നാഗ്​പൂർ: പ്രായപൂർത്തിയാകാത്ത കാമുകിയെ തട്ടിക്കൊണ്ടു പോയ ശേഷം വിഡിയോ ചിത്രീകരിച്ച്​ ​സോഷ്യൽ മീഡിയയിൽ പങ്കുവെച്ച 19കാരൻ പിടിയിലായി. ഞായറാഴ്​ചയാണ്​ കൗമാരക്കാരനെയും കൂട്ടുകാരനെയും നാഗ്​പൂർ പൊലീസ് അറസ്​റ്റ് ​െചയ്​തത്​.

2019ലാണ്​ പ്രതിയായ സമീർ ഖാൻ സലീം ഖാൻ പൊതു സുഹൃത്ത്​ വഴി​ 17കാരിയുമായി ചങ്ങാത്തത്തിലാകുന്നത്​. ബന്ധം പിന്നീട്​ പ്രണയമായി വളർന്നു. ഇരുവരും ഒരുമിച്ചുള്ള നിരവധി വിഡിയോകൾ ടിക്​ടോകിൽ അപ്​ലോഡ്​ ചെയ്​തിരുന്നു. വിവാഹ വാഗ്​ദാനം നൽകി ഖാൻ പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്​തതായി പൊലീസ്​ എഫ്​.ഐ.ആറിൽ പറയുന്നു.

പെൺകുട്ടിക്ക്​ മറ്റൊരാളുമായി ബന്ധമുണ്ടെന്ന്​ ഖാന്​ സംശയം തോന്നിയതോടെ ബന്ധത്തിൽ ഉലച്ചിലുണ്ടായി. ജൂൺ 18ാം തിയതി സുഹൃത്തായ ശാകിൻ മുഹമ്മദ്​ സിദ്ദിഖിയുടെ സഹായ​ത്തോടെ പെൺകുട്ടിയെ മോ​​ട്ടോർ സൈക്കിളിൽ കയറ്റി ബലം പ്രയോഗിച്ച്​ തട്ടിക്കൊണ്ടുപോകുകയായിരുന്നു.

തട്ടിക്കൊണ്ടുപോകുന്ന വിഡിയോ ഖാൻ ഇൻസ്​റ്റഗ്രാമിൽ പങ്കുവെച്ചു. വിറ്റഭാട്ടി ഭാഗത്ത്​ പെൺകുട്ടിയെ എത്തിച്ച ഖാൻ അവളെ മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്​തു. പെൺകുട്ടിയെ കൊലപ്പെടുത്താനായിരുന്നു പ്രതിയുടെ പദ്ധതിയെങ്കിലും സംഭവ സ്​ഥലത്ത്​ നിന്ന്​ രക്ഷപ്പെടുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.

പ്രദേശവാസികൾ ട്വിറ്ററിലൂടെ പൊലീസിനെ വിവരമറിയിച്ചതി​െൻറ അടിസ്​ഥാനത്തിലാണ്​ പ്രതിയെ വലയിലാക്കിയത്​. പോക്​സോയും ഐ.പി.സിയിലെ വിവിധ വകുപ്പുകളും ചേർത്താണ്​ പ്രതികൾക്കെതിരെ കേസ്​ രജിസ്​റ്റർ ചെയ്​തിരിക്കുന്നത്​.

Tags:    
News Summary - Maharashtra Teen Arrested for Kidnaping Minor Lover, Posts Video Online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.