ന്യൂഡൽഹി: മഹാത്മ ഗാന്ധിയെ കുറിച്ച് മോശം പരാമർശം നടത്തിയ ഹിന്ദുത്വ സംഘടന നേതാവിനെതിരെ കേസ്. സംഭാജി ഭിഡെക്കെതിരെയാണ് അമരാവതി ജില്ലയിൽ പൊലീസ് കേസെടുത്തത്. രാജ്പത് പൊലീസാണ് കേസെടുത്തത്. രണ്ട് വിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കാൻ ശ്രമിച്ചുവെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
അമരാവതി ജില്ലയിൽ ജൂലൈ 27ന് നടന്ന പരിപാടിയിൽ ശ്രീ ശിവ് പ്രതിസ്താൻ ഹിന്ദുസ്ഥാൻ എന്ന സംഘടനയുടെ നേതാവായ ഭിഡെ ഗാന്ധിജിക്കെതിരെ മോശം പരാമർശം നടത്തിയെന്ന് കോൺഗ്രസ് നൽകിയ പരാതിയിൽ പറയുന്നു. മഹാരാഷ്ട്രയിലെ കോൺഗ്രസിന്റെ നിയമസഭ കക്ഷിനേതാവ് ബാലേസാഹബ് തൊറാട്ട് സംഭവത്തിൽ കർശന നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ ഹിന്ദു മതനേതാവായ കാളിചരൺ മഹാരാജിനെതിരെ ഗാന്ധി വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്ന പേരിൽ വാർധ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു ഹിന്ദുത്വ നേതാവിനെതിരെയും പൊലീസ് കേസെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.