ഭീമ കൊറെഗാവ്​ കേസ്​ മഹാരാഷ്​ട്ര സർക്കാർ പുനഃപരിശോധിക്കുന്നു

മുംബൈ: ഭീമ കൊറെഗാവ്​ സംഘർഷവുമായി ബന്ധപ്പെട്ട കേസുകളിൽ മഹാരാഷ്​ട്ര സർക്കാർ പുനഃപരിശോധനക്ക്​ ഒരുങ്ങുന്നു. 201 8ൽ നടന്ന സംഭവത്തിൽ 10 ആക്​ടിവിസ്​റ്റുകൾ ജയിലിലായിരുന്നു.

മഹാരാഷ്​ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്​മുഖാണ്​ കേ സുകളിൽ പുനഃപരിശോധന നടത്തുമെന്ന സൂചന നൽകിയത്​. പൂണെയിലെ പൊലീസ്​ ഉദ്യോഗസ്ഥരെ ആഭ്യന്തര മന്ത്രി മുംബൈയിലേക്ക്​ വിളിപ്പിച്ചിട്ടുണ്ട്​. പൊലീസിൽ നിന്ന്​ കേസ്​ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ചതിന്​ ശേഷം ഇതുമായി ബന്ധപ്പെട്ട ഭാവി തീരുമാനങ്ങൾ എടുക്കുമെന്നാണ്​ സൂചന.

കഴിഞ്ഞ സർക്കാറി​​െൻറ കാലത്ത്​ എതിർക്കുന്നവരെയെല്ലാം അർബൻ നക്​സലുകളാക്കി മുദ്രകുത്തുകയാണ്​ ചെയ്​തത്​. എന്നാൽ, ശിവസേന-എൻ.സി.പി സർക്കാർ ഈ രീതി പിന്തുടരില്ല. ജനാധിപത്യപരമായി പ്രവർത്തിക്കുന്ന സർക്കാറാണിതെന്നും അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുമെന്നും ആഭ്യന്തര മന്ത്രി അനിൽ ദേശ്​മുഖ് മറാത്തി മാധ്യമത്തിന്​ നൽകിയ അഭിമുഖത്തിൽ​ പറഞ്ഞു. 2018 ജനുവരി ഒന്നിനാണ്​ പൂണൈ ജില്ലയിലെ ഭീമ കൊറെഗാവിൽ സംഘർഷമുണ്ടായത്​.

Tags:    
News Summary - Maharashtra Reviews Bhima Koregaon Cases-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.