മഹാരാഷ്ട്ര നിയമസഭയിലുമുണ്ട് കുടുംബകാര്യം
മുംബൈ: സംസ്ഥാന രാഷ്ട്രീയത്തില്‍ നിർണായക സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള നിരവധി കു ടുംബങ്ങളുണ്ട് മഹാരാഷ്ട്രയില്‍. ആ കുടുംബങ്ങളില്‍നിന്ന് ഒന്നിലേറെ പേര് ഇത്തവണയു ം സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പവാര്‍ കുടുംബത്തില്‍നിന്ന് മൂന്നു പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ശരദ് പവാറിെൻറ ജ്യേഷ്ഠ പുത്രനും മുന്‍ ഉപമുഖ്യനുമായ അജിത് പവാര്‍, ജ്യേഷ്ഠെൻറ പേരമകന് രോഹിത് പവാര്‍, അജിതിെൻറ ഭാര്യ സുനേത്രയുടെ അനന്തരവന് റാണ ജഗജീത് സിന്‍ഹ പാട്ടീല്‍ എന്നിവരാണ് പവാര്‍ കുടുംബത്തില്‍നിന്നുള്ളവര്‍.
കഴിഞ്ഞ തവണ എന്‍.സി.പി ടിക്കറ്റില്‍ ജയിച്ച റാണ ഇത്തവണ ജയിച്ചത് ബി.ജെ.പി ടിക്കറ്റിലാണ്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പവാറിെൻറ വലംകൈയുമായിരുന്ന അച്ഛന് പദംസിന്ഹ പാട്ടീലിനൊപ്പം റാണ ബി.ജെ.പിയില്‍ ചേർന്നത്. ദേശ്മുഖ് കുടുംബമാണ് മറ്റൊന്ന്. മുന്‍മുഖ്യമന്ത്രി വിലാസറാവു ദേശ്മുഖിന് ശേഷം നിറം മങ്ങിയ ലാത്തൂരിൽ കോൺഗ്രസിന് പുതു ജീവന് നല്‍കിയിരിക്കുകയാണ് മക്കള്‍. ലത്തൂര്‍ സിറ്റി നേടി അമിത് ദേശ്മുഖും ലാത്തൂര്‍ റൂറല്‍ പിടിച്ച് കന്നിപോരില് ധീരജ് ദേശ്മുഖും സഭയില്‍ എത്തി. രണ്ടാം സ്ഥാനത്തെത്തിയ ‘നോട്ട’യെ ലക്ഷം വോട്ടുകള്‍ക്ക് തോല്പിച്ചാണ് ധീരജ് തെരഞ്ഞെടുക്കപ്പെട്ടത്. എന്‍.സി.പി നേതാവ് ബബന്‍ ഷിണ്ഡെയും എന്‍.സി.പി പിന്തുണയില്‍ കര്‍മലയില്‍ ജയിച്ച സ്വതന്ത്രന് സഞ്ജയ് ഷിൻഡെയും സഹോദരന്മാരാണ്.
അതേസമയം, ബന്ധുക്കളെ പരാജയപ്പെടുത്തി ജയിെച്ചത്തിയവരുമുണ്ട്. അതില്‍ പ്രധാനി എന്‍.സി.പിയിലെ ധനഞ്ജയ് മുണ്ടെയാണ്. ഫട്നാവിസ് സര്‍ക്കാറില്‍ മന്ത്രിയായ സഹോദരി പങ്കജ മുണ്ടെയെയാണ് ധനഞ്ജയ് തോല്പിച്ചത്. മറ്റൊരു ബി.ജെ.പി മന്ത്രിയായ ജയദത്ത് ക്ഷീര്‍സാഗര്‍ പരാജയപ്പെട്ടത് സഹോദര പുത്രന് എന്‍.സി.പിയുടെ സന്ദീപ് ക്ഷീര്സാഗര്ക്കു മുന്നിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.