മുംബൈ: മഹാരാഷ്ട്രയിൽ കനത്ത മഴയെ തുടർന്ന് ട്രാഫിക് ബ്ലോക്കുണ്ടായപ്പോൾ മുംബൈ മെട്രോയിൽ യാത്ര ചെയ്ത് മന്ത്രി. ആഭ്യന്തര സഹമന്ത്രി യോഗേഷ് കദമാണ് മെട്രോയിൽ സഞ്ചരിച്ചത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മെട്രോയിലെ യാത്രക്കാരുമായും മന്ത്രി സംസാരിച്ചു. മെട്രോയുടെ പെർഫോമൻസ്, വൃത്തി, സമയക്രമം എന്നിവയെ സംബന്ധിച്ചെല്ലാം അദ്ദേഹം വിവരങ്ങൾ ആരാഞ്ഞുവെന്നായിരുന്നു വിവരം.
യാത്രക്ക് ശേഷം മുംബൈ മെട്രോയെ പ്രകീർത്തിച്ച് മന്ത്രി രംഗത്തെത്തി. സുരക്ഷിതമായ യാത്ര സംവിധാനമാണ് മുംബൈ മെട്രോയെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക സംവിധാനങ്ങളാണ് മെട്രോയിൽ ഒരുക്കിയിരിക്കുന്നത്. എല്ലാ റൂട്ടുകളും പ്രവർത്തനക്ഷമമായാൽ നഗരത്തിലെ ഗതാഗത കുരുക്കിന് ഇത് വലിയ പരിഹാരമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കനത്ത മഴയിൽ റോഡുകളിൽ വെള്ളം കയറിയതോടെയാണ് മുംബൈയിൽ രൂക്ഷമായ ഗതാഗത കുരുക്കുണ്ടായത്. മെയ് 21 മുതൽ 24 വരെ കനത്ത മഴ തുടരുമെന്നാണ് പ്രവചനം. മഴക്കൊപ്പം കാറ്റും ഇടിമിന്നലുമുണ്ടാകും. എന്നാൽ, മുംബൈയിൽ ഇന്ന് യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.