മഹാരാഷ്ട്രയിൽ മന്ത്രി ജിതേന്ദ്ര ഔഹാദിന് കോവിഡ്

മുംബൈ: മഹാരാഷ്ട്ര ഭവന നിർമാണ മന്ത്രി ജിതേന്ദ്ര ഔഹാദിന് കോവിഡ് 19 സ്ഥിരീകരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥന് കോവിഡ് സ്ഥ ിരീകരിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾക്കൊപ്പം ഹോം ക്വാറന്റീനിൽ ആയിരുന്നു അദ്ദേഹം. ഈമാസം 13ന് മുമ്പ് നടത്തിയ പര ിശോധനയിൽ ഫലം നെഗറ്റിവ് ആയിരുന്നു.

ചൊവ്വാഴ്ചയാണ് വീണ്ടും സാമ്പിൾ പരിശോധനക്ക് അയച്ചത്. വ്യാഴാഴ്ച ഫലം പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു.

താനെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ് 54കാരനായ ജിതേന്ദ്ര. മുമ്പ്ര - കൽവയിൽ നിന്നുള്ള എൻ.സി.പി എം.എൽ.എയാണ് അദ്ദേഹം. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച മുമ്പ്രയിലെ പൊലീസ് ഉദ്യോഗസ്ഥനുമായി അദ്ദേഹം ലോക്ഡൗൺ നടപടികളെ കുറിച്ചും ക്രമസമാധാനപാലനത്തെ കുറിച്ചും മുമ്പ് ചർച്ച നടത്തിയിരുന്നു.

ഈ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ സാമ്പിൾ വീണ്ടും പരിശോധിച്ചത്.

ജിതേന്ദ്രയുമായി അടുപ്പമുള്ള മുൻ എം.പിയും എൻ.സി.പി നേതാവുമായ ആനന്ദ് പരഞ്ചപെയും ക്വാറൻറീനിലാണ്. അതേ സമയം, മഹാരാഷ്ട്രയിൽ വ്യാഴാഴ്ച മാത്രം 778 പുതിയ കേസുകൾ സ്ഥിരീകരിച്ചതോടെ മൊത്തം രോഗികളുടെ എണ്ണം 6427 ആയി.

24 മണിക്കൂറിനിടെ 14 പേരാണ് മരിച്ചത്. മൊത്തം മരണം 283 ആണ്. മുംബൈയിൽ മാത്രം വ്യാഴാഴ്ച 522 കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്. മൊത്തം രോഗികളുടെ എണ്ണം 4205 ആണ്. മരണം 167 ഉം.

24 മണിക്കൂറിനിടെ ആറ് പേരാണ് മുംബൈയിൽ മരിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ 214 രോഗികളുണ്ട്. 13 പേർ മരിച്ചു.

Tags:    
News Summary - Maharashtra minister Jitendra Awhad tests positive for Covid-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.