മഹാരാഷ്​ട്ര പൊതുമരാമത്ത് മന്ത്രി അശോക്​ ചവാന്​ കോവിഡ്​

മുംബൈ: മഹാരാഷ്​ട്ര മുൻമുഖ്യമന്ത്രിയും നിലവിലെ പൊതുമരാമത്ത്​ വകുപ്പ്​ മന്ത്രിയുമായ അശോക്​ ചവാന്​ കോവിഡ്​ സ്ഥിരീകരിച്ചു​. ഇന്ന്​ പുറത്തു വന്ന പരിശോധന ഫലത്തിലാണ്​ രോഗം സ്ഥിരീകരിച്ചത്​. എന്നാൽ അദ്ദേഹത്തിന്​ കോവിഡ്​ പിടിപെട്ടത്​ എവിടെ നിന്നാണെന്ന്​ വ്യക്തമല്ല. മുംബൈയിലെ ആ​ശുപത്രിയിൽ ചികിത്സയിലാണ്​ മന്ത്രി. മഹാരാഷ്​ട്രയിൽകോവിഡ്​ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ്​ അശോക്​ ചവാൻ. നേര​ത്തെ ഭവന വകുപ്പ്​ മന്ത്രി ജിതേന്ദ്ര അവാദിനും കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. 

കോവിഡ്​ അതിവേഗംപടർന്നു പിടിച്ചതോടെ മഹാരാഷ്​ട്രയിൽ ആരോഗ്യ രംഗം അതി സങ്കീർണമായാണ്​ മുന്നോട്ടു പോകുന്നത്​. ഇവിടെ രോഗബാധിതരുടെ എണ്ണം അര ലക്ഷത്തിലേക്കെത്തിയിരിക്കുകയാണ്​. പ്രതിദിനം രോഗബാധിതരുടെ എണ്ണം 3000ത്തിന്​ മുകളിലാണ്​. മഹാരാഷ്​ട്രയിൽ ഞായറാഴ്​ച 58 മരണമാണ്​ റിപ്പോർട്ട്​ ചെയ്​തത്​.

മുംബൈയിലും ധാരാവിയിലും കോവിഡ്​ രൂക്ഷമയാണ്​ ബാധിച്ചിരിക്കുന്നത്​. ധാരാവിയിൽ ഞായാറാഴ്​ച 27 പേർക്കും മുംബൈയിൽ 1725 പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. 38 പേരാണ് മുംബൈയിൽ ഇന്ന്​ മാത്രം​ മരിച്ചത്​. സംസ്​ഥാനത്ത്​ ഇതുവരെ 1635 പേരാണ്​ മരിച്ചത്​. 

മുംബൈയിൽ രോഗബാധിതരുടെ എണ്ണം 30,542 ആയി ഉയരുകയും 988 പേർ മരിക്കുകയും ചെയ്​തു. തുടർച്ചയായ എട്ടാം ദിവസമാണ്​ 2000 ത്തിൽ അധികം പേർക്ക്​ മഹാരാഷ്​ട്രയിൽ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. 

Tags:    
News Summary - maharashtra minister ashok chavan confirmed covid 19 -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.