മുംബൈ: വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച് സുപ്രീംകോടതിയിൽ നിർണായക വാദം നടക്കുന്നതിനിടെ നിർണായക നീക്കവുമായി മഹാരാഷ്ട്ര സർക്കാർ. ഔറംഗബാദ്, ഉസ്മാനാബാദ് നഗരങ്ങളുടെ പേരുമാറ്റാനുള്ള തീരുമാനത്തിന് സർക്കാർ അംഗീകാരം നൽകി. ഔറംഗബാദ് സാംബജി നഗർ എന്നായിരിക്കും ഇനി അറിയപ്പെടുക. ഉസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നുമായിരിക്കും. ഇതിനൊപ്പം നവി മുംബൈ എയർപോർട്ടിന് ഡി.ബി പാട്ടീൽ എയർപോർട്ട് എന്ന് പേരിടാനും യോഗം തീരുമാനിച്ചു.
ചൊവ്വാഴ്ചത്തെ മന്ത്രിസഭ യോഗത്തിൽ ഔറംഗബാദിന്റെ പേരുമാറ്റണമെന്ന ആവശ്യം ഉയർന്നിരുന്നു. ഗതാഗത മന്ത്രിയും ശിവസേന എം.എൽ.എയുമായ അനിൽ പരാബാണ് ആവശ്യം ഉന്നയിച്ചത്. തുടർന്ന് ഇക്കാര്യം തീരുമാനമെടുക്കാനായി മാറ്റിവെക്കുകയായിരുന്നു.
ഈ മാസമാദ്യം ഔറംഗബാദിന്റെ പേരുമാറ്റമെന്ന ബാൽ താക്കറെയുടെ വാഗ്ദാനം താൻ നടപ്പാക്കുമെന്ന് ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു. ജൂൺ എട്ടിന് ഔറംഗബാദിൽ നടന്ന റാലിയിലായിരുന്നു പരാമർശം. എല്ലാവരുടെ ശ്വാസത്തിലും ഹിന്ദുത്വയുണ്ട്. നുണകൾ പറയുന്നതല്ല ഞങ്ങളുടെ ഹിന്ദുത്വം. അതല്ല ബാലസാഹേബ് താക്കറെ ഞങ്ങളെ പഠിപ്പിച്ചത്. ബാലേസാഹേബ് ഔറംഗബാദിനെ സാംബജി നഗർ എന്ന് വിളിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹം ഞങ്ങൾ നടപ്പിലാക്കുമെന്ന് ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.