??????????? ???????????? ?????? ???????, ?????????????? ????? ???? (????????????)

ശമ്പളം വെട്ടിക്കുറക്കാൻ തീരുമാനിച്ച്​ മഹാരാഷ്​ട്ര സർക്കാർ

മുംബൈ: കോവിഡ്​ പശ്​ചാത്തലത്തിൽ ജനപ്രതിനിധികളുടെയും സർക്കാർ ജീവനക്കാരുടെയും ശമ്പളം വെട്ടിക്കുറക്കുമെന്ന്​ മഹാരാഷ്​ട്ര. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഉൾപ്പെടെ എല്ലാ ജനപ്രതിനിധികളുടെയും ശമ്പളം 60 ശതമാനം കുറയും. 2020 മാർച്ചിലെ വേതനത്തിനാണ്​ ഇത്​ ബാധകമാവുക.

ഒന്നും രണ്ടും ക്ലാസ്സിലെ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന്​ 50 ശതമാനം വെട്ടിക്കുറക്കും. മൂന്നാം ക്ലാസ് ജീവനക്കാരുടെ വേതനത്തിൽനിന്ന്​ 25 ശതമാനമാണ്​ കുറക്കുക. നാലാം ക്ലാസ് ജീവനക്കാർക്ക് മുഴുശമ്പളവും നൽകും. സർക്കാർ ജീവനക്കാരുടെ യൂനിയൻ പ്രതിനിധികളുമായി ചർച്ച നടത്തിയ ശേഷമാണ് തീരുമാനമെന്ന് ഉപമുഖ്യമന്ത്രിയും സംസ്ഥാന ധനമന്ത്രിയുമായ അജിത് പവാർ ചൊവ്വാഴ്ച പറഞ്ഞു.

Tags:    
News Summary - Maharashtra govt announces pay cut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.