'കോവിഡ്​ രഹിത ഗ്രാമം'മത്സരം; സമ്മാനം 50 ലക്ഷം രൂപ!!

മുംബൈ: രാജ്യത്ത്​ കോവിഡ്​ വ്യാപനംരൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനങ്ങൾ കോവിഡിനെ പിടിച്ചുകെട്ടാൻ കിണഞ്ഞു പരിശ്രമിച്ചു​കൊണ്ടിരിക്കുകയാണ്​. ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നില്ലെന്ന്​ ഉറപ്പുവരുത്തുകയും പൊലീസിനെ ഉപയോഗിച്ച് നിയന്ത്ര​ണങ്ങൾ​ ശക്തിപ്പെടുത്തുകയുമൊക്കെ അതിനായി കൈക്കൊള്ളുന്ന മാർഗങ്ങളാണ്​. എന്നാൽ കോവിഡിനെ തുരത്തൽ ഒരു മത്സരമായി നടത്തിയാലോ..!!

മഹാരാഷ്ട്ര സർക്കാറാണ്​ ഇ​പ്പോൾ ഇങ്ങനൊരു മത്സരം നടത്തുന്നത്​. ബുധനാഴ്ചയാണ്​ സർക്കാർ 'കൊറോണ രഹിത ഗ്രാമം' മത്സരം പ്രഖ്യാപിച്ചത്​. സംസ്ഥാനത്തെ ആറ് റവന്യൂ ഡിവിഷനുകളിൽ ഓരോന്നിൽ നിന്നുംമൂന്ന്​ ​ഗ്രാമങ്ങളെ വീതം വിജയികളായി തെരഞ്ഞെടുക്കും. ഇത്തരത്തിൽ ഓരോ ഡിവിഷനുകളിലും ഒന്നാം സ്ഥാനത്തെത്തുന്ന ഗ്രാമത്തിന് 50 ലക്ഷം രൂപയാണ്​ സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സ്ഥാനത്തിന്​ 25 ലക്ഷം രൂപയും മൂന്നാമതെത്തുന്ന ഗ്രാമത്തിന്​ 15 ലക്ഷം രൂപയും ലഭിക്കും. ഇത്തരത്തിൽ ആകെ 18 സമ്മാനങ്ങൾക്കായി 5.4 കോടി രൂപയാണ്​ വിതരണം ചെയ്യുക.

കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ മഹാരാഷ്ട്ര ഗ്രാമങ്ങളിലെ പ്രാദേശിക ഭരണകൂടത്തെ പ്രോത്സാഹിപ്പിക്കുന്നതിനായാണ്​ ഇങ്ങനൊരു മത്സരം സംഘടിപ്പിക്കുന്നത്​. മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അടുത്തിടെ പ്രഖ്യാപിച്ച 'എ​െൻറ ഗ്രാമം കൊറോണ മുക്തം' സംരംഭത്തി​െൻറ ഭാഗമായാണ് ഇത്തരമൊരു മത്സരമെന്ന് മഹാരാഷ്ട്ര ഗ്രാമവികസന മന്ത്രി ഹസൻ മുഷ്‌റിഫ് വ്യക്തമാക്കി.

താലൂക്കുകളും ജില്ലകളും ആത്യന്തികമായി മഹാരാഷ്ട്ര സംസ്ഥാനം മുഴുവൻ എത്രയും പെ​ട്ടെന്ന്​ കൊറോണ വിമുക്തമാക്കുക എന്നതാണ് ലക്ഷ്യം, "-അദ്ദേഹം പറഞ്ഞു. മത്സരത്തി​െൻറ ഭാഗമായി രൂപം നൽകിയ കമ്മിറ്റി പങ്കെടുക്കുന്ന ഗ്രാമങ്ങളെ 22 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്തും. വിജയിക്കുന്ന ഗ്രാമങ്ങൾക്ക് സമ്മാന തുകക്ക്​ തുല്യമായ അധിക തുക പ്രോത്സാഹനമായി ലഭിക്കുമെന്നും ഇത് ആ ഗ്രാമങ്ങളിലെ വികസന പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മഹാരാഷ്​ട്രയിൽ ചൊവ്വാഴ്​ച 24 മണിക്കൂറിനുള്ളിൽ 14,123 കോവിഡ്​ കേസുകളും 477 മരണങ്ങളുമാണ്​ റിപ്പോർട്ട്​ ചെയ്​തത്​. ഇവി​ടെ ഇതുവരെ ആകെ കോവിഡ്​ ബാധിച്ചവരു​ടെ എണ്ണം 57,61,015 ആയി. 96,198 പേരാണ്​ ഇതുവരെ മരിച്ചത്​.

Tags:    
News Summary - Maharashtra govt announces ‘corona-free village’ contest with Rs 50 lakh prize money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.