പീഡനം തെളിയിക്കാൻ മകളുടെ മൃതദേഹം ഉപ്പിട്ടുവെച്ച് പിതാവ്; ഇനി വേണ്ടത് നീതി

മുംബൈയിൽ മകളെ പീഡിപ്പിച്ചു കൊന്നതാണെന്നാരോപിച്ച് മൃതദേഹം 44 ദിവസത്തോളം ഉപ്പ് നിറച്ച കുഴിയിൽ കേടുവരാതെ സൂക്ഷിച്ച പിതാവിനു മുന്നിൽ ഒടുവിൽ നീതിയുടെ വാതിൽ തുറക്കുന്നു. പീഡനം നടന്നിട്ടുണ്ടോ എന്നതടക്കം പരിശോധിക്കാൻ വീണ്ടും പോസ്റ്റ്മോർട്ടം നടത്തും. ഇതിനായി മൃതദേഹം വ്യാഴാഴ്ച ആശുപത്രിയിലേക്കു മാറ്റി.

വടക്ക് പടിഞ്ഞാറ് മഹാരാഷ്ട്രയിലെ നന്ദൂർബാറിൽ ആദിവാസി വിഭാഗത്തിൽപെട്ട 21 വയസ്സുകാരിയെയാണ് കഴിഞ്ഞമാസം ഒന്നിന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ, മകൾ മരണത്തിനു മുൻപ് പീഡിപ്പിക്കപ്പെട്ടെന്നും പൊലീസ് ശരിയായ രീതിയിൽ അന്വേഷിച്ചില്ലെന്നും പിതാവും ബന്ധുക്കളും ആരോപിച്ചു. തുടർന്നാണ് മൃതദേഹം സൂക്ഷിച്ചു വച്ചതിനു ശേഷം പിതാവ് റീ പോസ്റ്റ്മോർട്ടം ആവശ്യപ്പെട്ട് അധികൃതരെ നിരന്തരം സമീപിച്ചത്. ഇന്നലെ പുലർച്ചെ ജെ.ജെ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. "ചില അവയവങ്ങൾ രാസപരിശോധനക്കായി അയച്ചിട്ടുണ്ട്. ഇത് കേസിൽ അന്തിമ അഭിപ്രായം നേടാൻ പൊലീസിനെ സഹായിക്കും" -ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    
News Summary - Maharashtra: Father keeps 'raped' daughter's body in salt pit for 44 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.