മഹാരാഷ്ട്ര: ജയിച്ചിട്ടും തോറ്റ് ബി.ജെ.പി; താരമായി പവാര്‍

മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി-–ശിവസേന സഖ്യം ഭരണതുടര്‍ച്ച ഉറപ്പിച്ചുവെങ്കിലും പ്രതീക്ഷിച്ച കുതിപ്പു നടത്താ ന്‍ കഴിഞ്ഞില്ല. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന്‍റെ കരുത്തില്‍ കോണ്‍ഗ്രസ് സഖ്യം ഉയിര്‍ത്തെഴുന്നേറ്റതാണ് ശ ്രദ്ധേയമായത്. 2014 ല്‍ ഒറ്റക്ക് മത്സരിച്ച കോണ്‍ഗ്രസിന് 42 ഉം എന്‍.സി.പിക്ക് 41 ഉം സീറ്റുകളായിരുന്നു ലഭിച്ചത്. ഇന്നവ ര്‍ ഒന്നിച്ച് നൂറു കടന്നു.

കഴിഞ്ഞ തവണ ഒറ്റക്ക് മത്സരിച്ച് 122 നേടിയ ബി.ജെ.പി ഒടുവിലത്തെ സൂചന പ്രകാരം നൂറില്‍ താഴെയാണ് എത്തി നില്‍ക്കുന്നത്. ബി.ജെ.പി മന്ത്രിമാരായ പങ്കജ മുണ്ടെയും രാം ഷിണ്ഡെയും തോറ്റു. 58 ഇടങ്ങളില്‍ മുന്നേ റുന്ന സേന കഴിഞ്ഞ തവണ നേടിയത് 62 സീറ്റുകളാണ്. മുന്നേറ്റം നടത്തികൊണ്ടിരിക്കുന്ന സ്വതന്ത്രരില്‍ പത്തിലേറെ പേര്‍ സേനയുടെ വിമതരാണ്. അവരോട് സേന മൃദുസമീപനമാണ് സ്വീകരിച്ചിരുന്നത്.

കശ്മീര്‍ വിഷയമുയര്‍ത്തി കടുത്ത ദേശയതയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് എന്നിവര്‍ നടത്തിയ പ്രചാരണങ്ങള്‍ ഏറ്റില്ല. സാമ്പത്തിക ഞെരുക്കവും തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധികളുമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമാകുന്നത്.
കോണ്‍ഗ്രസ് ആത്മവിശ്വാസത്തോടെ കൃത്യമായി രംഗത്തിറങ്ങിയിരുന്നെങ്കില്‍ ചിത്രം മാറുമായിരുന്നു. കോണ്‍ഗ്രസിലെ പ്രധാനികള്‍ അവരവരുടെ മണ്ഡലങ്ങളില്‍ ഒതുങ്ങുകയാണ് ചെയ്തത്. നേതാക്കളില്ലെങ്കിലും അണികള്‍ ഉണ്ടെന്ന ബോധ്യപെടുത്തലും കൂടിയാണ് തെരഞ്ഞെടുപ്പ് ചിത്രം. മറാത്ത കരുത്തന്‍ ശരദ് പവാറാണ് യഥാര്‍ഥ ഹീറോ.

മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതി ആരോപണത്തില്‍ തനിക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് കേസെടുത്തത് ആയുധമാക്കി പവാര്‍ തിരിച്ചടിച്ചത് കുറിക്ക്കൊണ്ടു. മറാത്ത വികാരമിളക്കാന്‍ പവാറിന് സാധിച്ചു. സിറ്റിങ് എം.എല്‍.എമാരുള്‍പടെ പ്രമുഖരെ ബി.ജെ.പി തട്ടിയെടുത്തതോടെ ആളും അര്‍ഥവും ഇല്ലാതായ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം കാഴ്ചവെച്ചത് മിന്നുന്ന പ്രകടനം തന്നെയാണ്. എം.പി സ്ഥാനം രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന ഉദയന്‍രാജെ ഭോസ്ലെയെ സത്താറ ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ എന്‍.സി.പി കെട്ടുകെട്ടിച്ചു.

ബി.ജെ.പിയുടെ കുതിപ്പിന്ന് ജനം തടയിട്ടത് ഏറെ ആശ്വസിപ്പിക്കുന്നത് സഖ്യ കക്ഷിയായ ശിവസേനയെയാണ്. ബി.ജെ.പി ഒറ്റക്ക് ഭൂരിപക്ഷം നേടിയാല്‍ തകരുമെന്ന ഭീതി സേനക്കുണ്ടായിരുന്നു. അതിനാലാണ് പാര്‍ട്ടി വിമത സ്ഥാനാര്‍ഥികളോട് മൃദുസമീപനം സ്വീകരിച്ചത്. വിലപേശൽ ബലം കൂടുകയും ചെയ്​തു.

Full View
Tags:    
News Summary - maharashtra election results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.