Posted On
date_range Updated On
date_range മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് കോവിഡ്
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് കോവിഡ്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ബ്രീച്ച് കാൻഡി ആശുപത്രിയിൽപ്രവേശിപ്പിച്ചു. അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ച വിവരം ഉപമുഖ്യമന്ത്രിയുടെ ഓഫീസാണ് ഔദ്യോഗികമായി അറിയിച്ചത്.
കഴിഞ്ഞ മൂന്ന് ദിവസമായി ശാരീരികമായ അസ്വസ്ഥതകളെ തുടർന്ന് പവാർ വിശ്രമത്തിലായിരുന്നു. പിന്നീട് കഴിഞ്ഞ ദിവസം കോവിഡ് പരിശോധന നടത്തുകയും രോഗബാധ സ്ഥിരീകരിക്കുകയുമായിരുന്നു. പനി അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം ക്വാറൻറീനിലായത്.
മഹാരാഷ്ട്രയിൽ 12ഓളം മന്ത്രിമാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനും രോഗം ബാധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.