ന്യൂഡൽഹി: ‘പാതിരാ അട്ടിമറി’യിലൂടെ കേന്ദ്ര സർക്കാറും ഗവർണറും മഹാരാഷ്ട്രയിൽ അവരോധിച്ച ദേേവന്ദ്ര ഫഡ്നാവ ിസ് സർക്കാറിന് അന്ത്യംകുറിച്ചത് ബുധനാഴ്ച നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രീംകോടതി വിധി. സർക് കാറിന് ഭൂരിപക്ഷം തെളിയിക്കാൻ മൂന്നു ദിവസത്തെ സമയപരിധി കുറിച്ച ഉത്തരവിൽ, വിശ്വാസവോെട്ടടുപ്പ് നീണ്ടാൽ ക ുതിരക്കച്ചവടത്തിന് സാധ്യതയുണ്ടെന്നും ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥമാണെന്നും സുപ്രീംകോടതി വ ്യക്തമാക്കി. ഒരു മാസം കഴിഞ്ഞിട്ടും നടക്കാത്ത എം.എൽ.എമാരുടെ സത്യപ്രതിജ്ഞ ബുധനാഴ്ച വൈകീട്ട് അഞ്ചിനകം പൂർത്തിയാക്കണമെന്ന് നിർദേശിച്ചതിലൂടെ നിയമസഭ പിരിച്ചുവിടാനും വീണ്ടും രാഷ്ട്രപതിഭരണം പ്രഖ്യാപിക്കാനുമുള്ള വഴിയുമടച്ചു.
കോൺഗ്രസും എൻ.സി.പിയും ശിവസേനയും ചേർന്ന് ഇൗ മാസം 23ന് സമർപ്പിച്ച ഹരജിയിൽ ആവശ്യപ്പെട്ടപോലെ മൂന്നു ദിവസം കഴിഞ്ഞ് 27ന് വിശ്വാസവോെട്ടടുപ്പ് നടത്താനാണ് ജസ്റ്റിസുമാരായ എൻ.വി. രമണ, അശോക് ഭൂഷൺ, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവ് പുറെപ്പടുവിച്ചത്. തിരക്കിട്ട് രാഷ്ട്രപതിഭരണം പിൻവലിപ്പിച്ച് ഭൂരിപക്ഷമില്ലാത്ത ഫഡ്നാവിസിനെ സത്യപ്രതിജ്ഞക്ക് വിളിച്ച ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹരജിയിലെ പ്രധാന ആവശ്യത്തിന് മറുപടി നൽകാൻ സുപ്രീംകോടതി കേന്ദ്ര സർക്കാറിനും ദേേവന്ദ്ര ഫഡ്നാവിസിനും അജിത് പവാറിനും എട്ടാഴ്ച സമയം നൽകി. അതിനുള്ള എതിർ സത്യവാങ്മൂലം കക്ഷികൾക്ക് സമർപ്പിക്കാൻ നാലാഴ്ചയും അനുവദിച്ച് കേസ് മൂന്നു മാസത്തിനുശേഷം വീണ്ടും പരിഗണിക്കാനായി മാറ്റി.
‘‘ജനാഭിലാഷത്തെ പ്രതിനിധാനംചെയ്യുന്നത് നിയമസഭയാണെന്നും ഗവർണറല്ലെന്നു’’മുള്ള 1994ലെ എസ്.ആർ. ബൊമ്മൈ കേസിലെ ചരിത്രവിധി സുപ്രീംകോടതി ഇടക്കാല ഉത്തരവിൽ ഉദ്ധരിച്ചു. അത്തരമൊരു ഘട്ടത്തിൽ അടിയന്തരമായി വിശ്വാസ വോട്ട് നേടുകയാണ് ജനാധിപത്യസംരക്ഷണത്തിനുള്ള വഴി. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് മാസം ഒന്നു കഴിഞ്ഞിട്ടും തെരഞ്ഞെടുക്കപ്പെട്ട സാമാജികരുടെ സത്യപ്രതിജ്ഞ കഴിഞ്ഞിട്ടില്ല. ഇത്തരം വസ്തുതകളും സാഹചര്യങ്ങളും പരിഗണിക്കുേമ്പാൾ കുതിരക്കച്ചവടംപോലുള്ള നിയമവിരുദ്ധ പ്രവൃത്തികൾ കുറക്കാനും അനിശ്ചിതത്വം ഒഴിവാക്കാനും സുസ്ഥിര സർക്കാർ ഉറപ്പാക്കി, ജനാധിപത്യത്തിെൻറ സുഗമ നടത്തിപ്പിന് ചില ഇടക്കാല നിർദേശങ്ങൾ നൽേകണ്ടത് അനിവാര്യമാണ്. ഇത്തരമൊരു സന്ദർഭത്തിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തയാൾക്ക് ഭൂരിപക്ഷ പിന്തുണയുണ്ടോ ഇല്ലേ എന്നറിയാൻ എത്രയും വേഗം സഭയിൽ വിശ്വാസ വോെട്ടടുപ്പ് നടത്തേണ്ടത് അനിവാര്യമാണ്. ഇന്നത്തെ സഭാനടത്തിപ്പിനായി നാലു മാർഗനിർദേശങ്ങളും കോടതി നിർണയിച്ചു.
സുപ്രീംകോടതി മാർഗനിർദേശങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.