സുപ്രീംകോടതിയിൽ നടന്നത് ചൂടൻ വാദങ്ങൾ; ഫഡ്നാവിസിന് 24 മണിക്കൂർ ആശ്വാസം

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റതിനെതിരെ എൻ.സി.പി-കോൺഗ്രസ്-ശിവസേന കക്ഷി കൾ നൽകിയ ഹരജിയിൽ സുപ്രീംകോടതിയിൽ നടന്നത് ചൂടൻ വാദങ്ങൾ. ഗവർണർക്ക് സമർപിച്ച കത്തിലെ കാര്യങ്ങൾ വിശദീകരിച്ച് ബി.ജ െ.പിയും തങ്ങളുടെ കൂടെയുള്ള എം.എൽ.എ മാരുടെ പേരുകളുമായി എൻ.സി.പിയും കോടതിയിൽ ശക്തമായ വാദങ്ങൾ നിരത്തി.

ജസ്റ്റി സ് എൻ.വി രമണ, അശോക് ഭൂഷൺ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് വാദം കേട്ടത്. കേസിൽ സുപ്രിംകോടതിയിലെ മുതിർ ന്ന അഭിഭാഷകരാണ് ഇരുപക്ഷത്തെയും പ്രതിനിധീകരിച്ച് കോടതിയിൽ എത്തിയത്. ദേവേന്ദ്ര ഫഡ്‌നാവിസിനെ പ്രതിനിധീകരിച്ച് മുകുൾ രോഹത്ഗി, അജിത് പവാറിനായി മനീന്ദർ സിങ്ങ് എന്നിവർ ഹാജരായി. അതേസമയം അഭിഷേക് മനു സിങ്‌വി എൻ.‌സി‌.പിയെ പ്രതിനി ധീകരിച്ചും കപിൽ സിബൽ ശിവസേനയെ പ്രതിനിധീകരിച്ചും കോടതിയിലെത്തി. സോളിസിറ്റർ ജനറൽ തുഷാർ മേത്ത കേന്ദ്രത്തെ പ്രത ിനിധീകരിച്ച് രംഗത്തെത്തി. സോളിസിറ്റർ ജനറൽ എന്നതിന് പുറമേ ഗവർണറുടെ സെക്രട്ടറിയുടെ അഭിഭാഷകനാണ് താനെന്നും മേത ്ത വ്യക്തമാക്കി.


ഗവർണറുടെ തീരുമാനത്തിൻെറ പകർപ്പ് തൻെറ കയ്യിലുണ്ടെന്ന് തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഗവർണർ കുറച്ചുദിവസങ്ങൾ കാത്തിരുന്നു. പിന്നെ സർക്കാരുണ്ടാക്കാൻ ബി.ജെ.പിയെ വിളിച്ചു. ഞങ്ങൾക്ക് സർക്കാർ രൂപീകരിക്കാൻ കഴിയില്ലെന്ന് അവർ പറഞ്ഞു. അടുത്ത ദിവസം അദ്ദേഹം ശിവസേനയെ വിളിച്ചു. അവരും പറഞ്ഞു ഞങ്ങൾക്ക് സർക്കാർ രൂപീകരിക്കാൻ കഴിയില്ലെന്ന്. പിന്നീട് എൻ‌.സി‌.പിയെ വിളിക്കുകയായിരുന്നു. അതിനിടെ ബി.ജെ.പിയിൽ നിന്നും അജിത് പവാറിൽ നിന്നും കത്തുകൾ ലഭിച്ച ഗവർണർ സംസ്ഥാനത്തെ രാഷ്ട്രപതി ഭരണം റദ്ദാക്കണമെന്ന് അഭ്യർത്ഥിക്കുകയായിരുന്നു. 170 എം‌.എൽ‌.എമാരുടെ പിന്തുണ ഫഡ്‌നാവിസിനുണ്ടെന്ന് ഗവർണറുടെ കത്തിൽ പറയുന്നു. കോടതി ഇത് വിലമതിക്കണം. ഗവർണർ ഏറ്റവും വലിയ പാർട്ടിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചു. ഗവർണർ മറ്റ് അന്വേഷണങ്ങൾക്ക് പോകേണ്ടതില്ല -മേത്ത പറഞ്ഞു. ഗവർണർ ബി.എസ് കോശിയാരിയുടെ കത്ത് അദ്ദേഹം കോടതിമുറിയിൽ വായിച്ചു.

എൻ.‌സി.‌പി നേതാവ് അജിത് പവാർ 53 എം‌.എൽ.‌എമാരുടെ ഒപ്പുകൾ ദേവേന്ദ്ര ഫഡ്‌നാവിസിനെ കാണിച്ചതായി മുകുൾ രോഹത്ഗി പറഞ്ഞു. തുടർന്ന് ഫഡ്‌നാവിസും അജിത് പവാറും ഗവർണറുടെ അടുത്ത് ചെന്ന് സർക്കാർ രൂപീകരിക്കാൻ അവകാശം ഉന്നയിക്കുകയായിരുന്നു. നിയമസഭയിൽ ഭൂരിപക്ഷം നിർണ്ണയിക്കാൻ വിശ്വാസ വോട്ടെടുപ്പ് ആവശ്യമാണെന്നും ഗവർണർ കത്തിൽ ഇക്കാര്യം പരാമർശിച്ചിട്ടുണ്ടെന്നും മുകുൾ രോഹത്ഗി പറഞ്ഞു. സ്പീക്കറുടെ വിവേചനാധികാരത്തിലാണ് വിശ്വാസവോട്ടെടുപ്പ് നടക്കേണ്ടതെന്ന് പറഞ്ഞ മുകുൾ രോഹത്ഗി ഗവർണർ ഭരണഘടനയനുസരിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു. വിശ്വാസവോട്ടെടുപ്പ് നടത്താൻ പ്രോ-ടെം സ്പീക്കറെയും സ്പീക്കറെയും നിയമിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസവോട്ടെടുപ്പിൽ ഉത്തരവിടാൻ സുപ്രീം കോടതിക്ക് അധികാരമില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ഭരണഘടനാപരമായി വിലക്കുള്ളതിനാൽ സഭയുടെ നടപടികളിൽ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. അന്തിമ തീരുമാനം ഗവർണറുടേതാണെന്നും ഗവർണറുടെ വിവേചനാധികാരം പരിശോധിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കുമെന്നും മുകുൾ രോഹത്ഗി സൂചിപ്പിച്ചു. വിശ്വാസവോട്ടെടുപ്പ് നടത്താൻ ഇടക്കാല വിധി പാസാക്കാൻ‌ കഴിയില്ലെന്നും വിധിന്യായത്തിനായി ഈ വിഷയം ഭരണഘടനാ ബെഞ്ചിലേക്ക് റഫർ ചെയ്യട്ടെയെന്നും രോഹത്ഗി വാദിച്ചു.

സുപ്രിംകോടതി നിർദേശിക്കുന്ന പ്രോടേം സ്പീക്കറുടെ നേതൃത്വത്തിൽ 24 മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ ആവശ്യപ്പെട്ടു. നവംബർ 22 ന് വൈകുന്നേരം 7 മണിക്ക് പത്രസമ്മേളനത്തിലാണ് ഞങ്ങൾ തമ്മിലുള്ള സഖ്യം പ്രഖ്യാപിച്ചത്. നവംബർ 23ന് രാവിലെ ഞങ്ങൾ സർക്കാറുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കുമായിരുന്നു. എന്തുകൊണ്ടാണ് രാഷ്ട്രപതിയുടെ ഭരണം ഒറ്റരാത്രികൊണ്ട് റദ്ദാക്കിയത്? 20 ദിവസം കാത്തിരുന്ന ഗവർണർക്ക് 24 മണിക്കൂർ കാത്തിരിക്കാനാകില്ലേ? അജിത് പവാർ നൽകിയ കത്ത് പാർട്ടിയുടെ തീരുമാനമല്ല. ഞങ്ങൾ അജിതിനെ പിന്തുണക്കുന്നില്ലെന്ന് എം‌.എൽ.‌എമാരുടെ സത്യവാങ്മൂലം നൽകാൻ തനിക്ക് കഴിയും- സിബൽ പറഞ്ഞു.

ഈ സമയം കപിൽ സിബലിന്റെ അഭിപ്രായത്തെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത എതിർത്തു. ഇതിനെതിരെ മനു അഭിഷേക് സിങ് വി രംഗത്തെത്തി. നിങ്ങൾ എന്തെങ്കിലും മറച്ചുവെക്കാൻ ശ്രമിക്കുമ്പോൾ നിങ്ങളുടെ തട്ടിപ്പ് കൂടുതൽ െവളിപ്പെടും. ഒരു കത്ത് കാണിച്ചാണ് ഗവർണർ വിവേകപൂർവ്വം പ്രവർത്തിച്ചുവെന്ന് നിങ്ങൾ വാദിക്കുന്നത്. കോടതിക്ക് മുമ്പിലുള്ള ഈ കേസ് വിചിത്രമാണ്. വിശ്വാസ വോട്ടെടുപ്പ് ആവശ്യമാണെന്ന് ഇരുപക്ഷവും സമ്മതിക്കുന്നുണ്ടെങ്കിലും വിശ്വാസ വോട്ടെടുപ്പ് ഇപ്പോൾ ആവശ്യമില്ലെന്ന് അവർ പറയുന്നു. ഇത് ജനാധിപത്യത്തോടുള്ള വഞ്ചനയാണെന്നും മനു അഭിഷേക് സിങ് വി വ്യക്തമാക്കി.

48 എൻ‌.സി‌.പി എം‌.എൽ.‌എമാർ, 56 ശിവസേന എം‌.എൽ‌.എമാർ, 44 കോൺഗ്രസ് എം‌.എൽ‌.എമാർ എന്നിവരിൽ നിന്ന് സത്യവാങ്മൂലം ലഭിച്ചതായി സിങ് വി പറഞ്ഞു. എന്നാൽ ഇവ സുപ്രീംകോടതിയിൽ സമർപ്പിക്കാൻ കഴിയില്ലെന്ന് മുകുൾ രോഹത്ഗി എതിർപ്പുയർത്തി. ഏഴ് ദിവസം കൊണ്ട് വിശ്വാസ വോട്ടെടുപ്പ് നടത്താൻ കഴിയില്ലെന്നും വോട്ടെടുപ്പ് നടത്താൻ ഗവർണർ 14 ദിവസത്തെ സമയം നിശ്ചയിച്ചിട്ടുണ്ടെന്നും മുകുൾ രോഹത്ഗി വ്യക്തമാക്കി. കോടതിയിൽ വാദങ്ങൾ നടക്കവെ പാർലമ​​െൻറിന് പുറത്ത് സോണിയ ഗാന്ധിയുെട നേതൃത്വത്തിൽ പ്രതിഷേധം നടക്കുകയായിരുന്നു. ഇതിനിടെ ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തു.

Tags:    
News Summary - Maharashtra crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.