മഹാരാഷ്​ട്രയിൽ കോവിഡ്​ രോഗികളുടെ എണ്ണം 12,296 ആയി

മുംബൈ: ഇന്ത്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 40000ത്തിനടുത്തെത്തി നിൽക്കെ, ഏറ്റവും കൂടുതൽ രോഗികളുള്ളത്​ മഹാരാഷ്​ട്രയിലെന്ന്​ കേന്ദ്ര ആരോഗ്യ മന്ത്രാലയം. 12,296 പേരിലാണ്​ മഹാരാഷ്​ട്രയിൽ രോഗം സ്​ഥിരീകരിച്ചത്​. 

2000 പേർ രോഗമുക്​തരായപ്പോൾ ഇവിടെ 521 പേർ മരണത്തിനു കീഴടങ്ങി. ഗുജറാത്തിൽ രോഗികളുടെ എണ്ണം 5054 ആയി. 262 പേരാണ്​ കോവിഡ്​ മൂലം മരിച്ചത്​. 896 പേർ രോഗമുക്​തി നേടി. 

ഡൽഹിയിൽ 4122 പേർക്ക്​ കോവിഡ്​ കണ്ടെത്തി. 64 പേർ രോഗം ബാധിച്ച്​ മരിച്ചു. 1256 പേർ സുഖം പ്രാപിച്ചു. പശ്​ചിമ ബംഗാളിൽ 922 പേർക്ക്​ രോഗം സ്​ഥിരീകരിച്ചു. 33 പേരാണ്​ ഇവിടെ മരിച്ചത്​.
 

Tags:    
News Summary - Maharashtra Covid Confirmed Cases Increase -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.