Posted On
date_range Updated On
date_range വാഹനാപകടം; ബി.ജെ.പി എം.എൽ.എയുടെ മകൻ ഉൾപ്പെടെ ഏഴ് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ സെൽസുരയിലുണ്ടായ വാഹനാപകടത്തിൽ ഏഴ് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു. മരിച്ചവരിൽ ബി.ജെ.പി എം.എൽ.എയുടെ മകനും ഉൾപ്പെടും.
വാർധ സാവങ്കി മെഡിക്കൽ കോളജിലെ വിദ്യാർഥികളാണ് ഏഴുപേരും. അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥികളായ നീരജ് ചൗഹാൻ, വിവേക് നന്ദൻ, പ്രത്യുഷ് സിങ്, ശുഭം ജയ്സ്വാൾ, ആദ്യ വർഷ മെഡിക്കൽ വിദ്യാർഥികളായ ആവിഷ്കാർ രഹാങ്ഡെൽ, പവൻ ശക്തി, മെഡിക്കൽ ഇന്റേണായ നിതേഷ് സിങ് എന്നിവരാണ് മരിച്ചത്. ബി.ജെ.പി എം.എൽ.എ വിജയ് രഹാങ്ഡേലിന്റെ മകനാണ് ആവിഷ്കാർ രഹാങ്ഡേൽ.
തിങ്കളാഴ്ച രാത്രി 11.30ഓടെ ഇവർ സഞ്ചരിച്ചിരുന്ന കാർ പാലത്തിന് മുകളിൽനിന്ന് മറിയുകയായിരുന്നു. ദിയോലിയിൽനിന്ന് വാർധയിലേക്ക് പോകുന്നതിനിടെയാണ് അപകടമെന്ന് പൊലീസ് സൂപ്രണ്ട് പ്രശാന്ത് ഹോൾക്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.