മുംബൈ: ബി.ജെ.പിയുടെ ആദ്യ സ്ഥാനാർഥി പട്ടികയിൽ ഇടംനേടിയ മഹാരാഷ്ട്രയിലെ 16 സീറ്റുകളിൽ 14 ഇടത്തും സിറ്റിങ് എം.പിമാർ. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി (നാഗ്പൂർ), കേന്ദ്ര ആഭ്യന്തര സഹമന്ത്രി അൻസരാജ് ആഹിർ (ചന്ദ്രാപുർ) എന്നിവരാണ് പട്ടികയിലെ പ്രമുഖർ.
ഗോപിനാഥ് മുണ്ടെയുടെ മകൾ ഡോ. പ്രീതം മുണ്ടെ (ബീഡ്), പ്രമോദ് മഹാജെൻറ മകൾ പൂനം മഹാജൻ ( മുംബൈ നോർത്ത് സെൻട്രൽ), കഴിഞ്ഞവർഷം നന്ദുർബാർ മണ്ഡലത്തിൽ കോൺഗ്രസ് ആധിപത്യം തകർത്ത് ചരിത്രം കുറിച്ച ഡോ. ഹീന ഗാവിത് എന്നിവരാണ് പ്രമുഖരുടെ മക്കളായ സിറ്റിങ് എം.പിമാർ. മുൻ കോൺഗ്രസ് നേതാവ് രാജേന്ദ്ര ഗാവിതിെൻറ മകളാണ് ഹീന. അഹമദ്നഗർ മണ്ഡലം കോൺഗ്രസ് വിെട്ടത്തിയ സുജയ് വിഖെ പാട്ടീലിന് നൽകിയതോടെ സിറ്റിങ് എം.പി ദിലീപ് ഗാന്ധി പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.