ബി.ജെ.പിക്കെതിരെ ഉദ്ധവും രാജ് താക്കറെയും ഒന്നിക്കുന്നു; മഹാരാഷ്ട്രയാണ് എല്ലാത്തിലും വലുതെന്ന് നേതാക്കൾ

ന്യൂഡൽഹി: ബി.ജെ.പിയുടെ നയങ്ങളെ എതിർക്കാൻ രാജ് താക്കറെയും ഉദ്ധവ് താക്കറെയും ഒന്നിക്കുന്നു. 2005ൽ രാഷ്ട്രീയഭിന്നതകളെ തുടർന്ന് വേർപിരിഞ്ഞ ഇരുവരും പുതിയ സാഹചര്യത്തിലാണ് ഒന്നിക്കാനുള്ള വഴികൾ തേടുന്നത്. മറാത്തി അസ്തിത്വത്തിനും സംസ്കാരത്തിനും ഭീഷണികൾ നേരിടുന്ന സാഹചര്യത്തിലാണ് പരസ്പരം ഒന്നിക്കാനുള്ള വഴികൾ തേടുന്നതെന്ന് ഇരുവരും പ്രതികരിച്ചു.

താനും ഉദ്ധവ് താക്കറെയും തമ്മിലുള്ളത് ചെറിയ ഭിന്നതകൾ മാത്രമാണെന്ന് മഹാരാഷ്ട്ര നവനിർമാൺസേന അധ്യക്ഷൻ രാജ്താക്കറെ പ്രതികരിച്ചു. മഹാരാഷ്ട്രയാണ് ഞങ്ങൾക്ക് എല്ലാത്തിലും വലുത്. ഒരുമിച്ച് ചേരുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമല്ല. വിവിധ പാർട്ടികളിലുള്ള മറാത്തക്കാരെല്ലാം ചേർന്ന് ഒന്നായി ഒരൊറ്റ പാർട്ടിയായി മാറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

2005ൽ എം.എൽ.എമാരും എം.പിമാരുമൊക്കെ ഒപ്പമുണ്ടായിരുന്നപ്പോഴാണ് താൻ ശിവസേന വിട്ടത്. അതിന് ശേഷവും താൻ ഒറ്റക്ക് പോകാനാണ് തീരുമാനിച്ചത്. ബാലസാഹേബ് താക്കറേക്ക് ഒപ്പമല്ലാതെ മറ്റാർക്കൊപ്പവും പോകാനില്ലെന്നാണ് താൻ തീരുമാനിച്ചത്. ഉദ്ധവിനൊപ്പം ജോലി ചെയ്യുന്നതിൽ തനിക്കൊരു വിരോധവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രക്ക് ഞങ്ങൾ ഒരുമിച്ച് വരണമെന്നാണ് ആഗ്രഹമെങ്കിൽ താൻ അതിന് എതിര് നിൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിസ്സാര തർക്കങ്ങൾ മാറ്റിവെക്കാൻ തയ്യാറാണെന്ന് ഉദ്ധവ് താക്കറെയും പ്രതികരിച്ചു. മഹാരാഷ്ട്രയുടെ താൽപ്പര്യത്തിനായി എല്ലാ മറാത്തി ജനങ്ങളോടും ഒന്നിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. എന്നാൽ ഒരു നിബന്ധനയുണ്ട്ള വ്യവസായങ്ങൾ ഗുജറാത്തിലേക്ക് മാറ്റുന്നുണ്ടെന്ന് പാർലമെന്റിൽ ചൂണ്ടിക്കാണിച്ചപ്പോൾ, അന്ന് നമ്മൾ ഒന്നിച്ചിരുന്നെങ്കിൽ, മഹാരാഷ്ട്രയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു സർക്കാർ രൂപീകരിക്കാമായിരുന്നു. എന്നാൽ, അന്ന് അതുണ്ടായില്ല. ഓരോ ദിവസവും പക്ഷങ്ങൾ മാറികളിക്കുന്നത് അംഗീകരിക്കാനാവില്ല. ഒരു ദിവസവും അവരെ എതിർക്കുകയും പിന്നീട് അവരെ അനുകൂലിക്കുകയും ചെയ്യുമെന്ന നിലപാട് സ്വീകരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ ഹിന്ദി നിർബന്ധിത വിഷയമാക്കാനുള്ള തീരുമാനത്തിനെതിരെയാണ് ഇരുനേതാക്കളും ഒന്നിക്കാൻ ഒരുങ്ങുന്നത്. മറാത്ത സംസ്കാരത്തെ തകർക്കാനാണ് സംസ്ഥാനസർക്കാർ നീക്കം നടത്തുന്നതെന്നാണ് ഇരുനേതാക്കളുടേയും ആരോപണം.

Tags:    
News Summary - 'Maharashtra Above All': Thackeray Cousins Hint At Reunion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.