കോവിഡ്​: തെഹ്​റാനിൽ കുടുങ്ങിയ 277 പേരെ ഇന്ത്യയിലെത്തിച്ചു

ന്യൂഡൽഹി: ​കോവിഡ്​19 വ്യാപനത്തെ തുടർന്ന്​ ഇറാനിലെ തെഹ്​റാനിൽ കുടുങ്ങിയ 277 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു. ഇന്ന്​ പുലർച്ചെയാണ്​ ഇവരുമായുള്ള മഹാൻ എയറി​​​െൻറ വിമാനം ഡൽഹി അന്താരാഷ്​​്ട്ര വിമാനത്താവളത്തിലെത്തിയത്​. യാത്രക്കാർക്ക്​ 14 ദിവസത്തെ സമ്പർക്കവിലക്ക്​ ഏർപ്പെട​ുത്തിയിട്ടുണ്ട്​.

തെഹ്​റാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ വിമാന കമ്പനിയാണ്​ മഹാൻ. നേരത്തെ മഹാൻ എയർ തീർത്ഥാടകർ ഉൾപ്പെടുന്ന 300 പേരെ ഡൽഹിയിൽ എത്തിച്ചിരുന്നു.

ഇറാനി​ൽ കുടുങ്ങിയ വിദ്യാർഥികളും മത്സ്യതൊഴിലാളികളും തീർത്ഥാടകരുമുൾപ്പെടെ 1500 ലധികം പേരെ കോവിഡ്​ പരിശോധനക്ക്​ ശേഷം ഇന്ത്യ തിരിച്ചെത്തിച്ചിരുന്നു.

Tags:    
News Summary - Mahan Air flight carrying 277 Indian passengers from Iran landed at Delhi - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.