ഭോപ്പാൽ: മഹാ കുംഭ മേളയുടെ തിക്കിലും തിരക്കിലുമുണ്ടായ അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ യു.പി സർക്കാർ നിയോഗിച്ച മൂന്നംഗ ജുഡീഷ്യൽ കമീഷൻ വെള്ളിയാഴ്ച പ്രയാഗ്രാജിൽ എത്തിയതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
അലഹബാദ് ഹൈകോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി ഹർഷ് കുമാർ അധ്യക്ഷനായ സമിതിയിൽ മുൻ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് വി.കെ ഗുപ്ത, വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡി.കെ.സിങ് എന്നിവരും ഉൾപ്പെടുന്നു. കമീഷൻ ഇവിടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. സംഭവസ്ഥലം പിന്നീട് സന്ദർശിക്കും -ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
മൗനി അമാവാസി ദിനത്തിൽ പുലർച്ചെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 ഭക്തർ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് സമിതി രൂപീകരിച്ചത്. കമീഷൻ അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസമുണ്ടെങ്കിലും അത് വേഗത്തിലാക്കാൻ ശ്രമിക്കുമെന്ന് സമിതി തലവൻ ഹർഷ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.