പാർട്ടി സ്ഥാനാർഥി കോൺഗ്രസിൽ; മധ്യപ്രദേശ് സർക്കാറിനുള്ള പിന്തുണ പുനഃപരിശോധിക്കുമെന്ന് മായാവതി
ഭോപാൽ: മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാറിനുള്ള പിന്തുണ പുനഃപരിശോധിക്കേണ്ടിവര ുെമന്ന് ബി.എസ്.പി നേതാവ് മായാവതി. ഗുണ ലോക്സഭ സീറ്റിൽ ബി.എസ്.പി സ്ഥാനാർഥിയായി രുന്ന ലോകേന്ദ്ര സിങ് രാജ്പുത് കോൺഗ്രസിൽ ചേർന്നതാണ് പ്രകോപനം. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗിക്കുന്നതിൽ കോൺഗ്രസ് ബി.ജെ.പിക്ക് പിന്നിലല്ലെന്ന് മായാവതി ട്വിറ്ററിൽ പ്രതികരിച്ചു.
ഗുണയിലെ ബി.എസ്.പി സ്ഥാനാർഥിയെ കോൺഗ്രസ് ഭയപ്പെടുത്തുകയായിരുന്നു. പക്ഷേ, ബി.എസ്.പി സ്വന്തം ചിഹ്നത്തിൽതന്നെ മത്സരിച്ച് കോൺഗ്രസിന് മറുപടി നൽകും. കോൺഗ്രസ് സർക്കാറിനുള്ള പിന്തുണ പുനഃപരിശോധിക്കുകയും ചെയ്യും -മായാവതി കൂട്ടിച്ചേർത്തു.
230 സീറ്റുകളുള്ള മധ്യപ്രദേശിൽ 114 സീറ്റുകളാണ് കോൺഗ്രസിനുള്ളത്. ബി.എസ്.പിയുടെ രണ്ട് എം.എൽ.എമാർ ഉൾപ്പെടെയുള്ളവരുടെ പിന്തുണയോടെയാണ് കമൽനാഥ് ഭരിക്കുന്നത്. 109 സീറ്റുകളാണ് ബി.ജെ.പിക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.