Posted On
date_range Updated On
date_range മധ്യപ്രദേശിൽ മഴ ശക്തം: മൂന്നു മരണം; സ്കൂളുകൾക്ക് അവധി
ഭോപ്പാൽ: മധ്യപ്രദേശിൽ മഴ ശക്തമായതിനെ തുടർന്ന് ഭോപ്പാൽ, സേഹോർ ജില്ലകളിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപ ിച്ചു. സംസ്ഥാനത്തെ 32 ജില്ലകളിൽ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.
ഭോപ്പാലിലെ ഫാൻഡ മേഖലയിൽ ഓവുചാലിൽ വീണ് രണ്ടു വയസുകാരി മരിച്ചു. സിയോണിയിൽ വൈഗംഗ നദിയിൽ മൂന്ന്പേർ ഒഴുക്കിൽപെട്ടു. ഒരാളെ പരിക്കുകളോടെ രക്ഷപ്പെടുത്തി. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്.
ജലപരിധി ഉയർന്നതിനെ തുടർന്ന് കാളിയസോട്ട് ഡാമിെൻറ 13 ഷട്ടറുകളിൽ അഞ്ചെണ്ണം ഉയർത്തി.
ശനിയാഴ്ച മുതൽ മധ്യപ്രദേശിൽ കനത്ത മഴ തുടരുകയാണ്. ഭോപ്പാൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.