ലിഫ്​റ്റ്​ തകർന്നുവീണു; മധ്യപ്രദേശിൽ കമൽനാഥും മറ്റു കോൺഗ്രസ്​ നേതാക്കളും രക്ഷപ്പെട്ടത്​ തലനാരിഴക്ക്​

ഇന്ദോർ: സ്വകാര്യ ആശുപത്രിയിലെ ലിഫ്​റ്റിൽ കയറിയ മധ്യപ്രദേശ്​ മുൻ മുഖ്യമന്ത്രി കമൽനാഥും മറ്റു കോൺഗ്രസ്​ നേതാക്കളും രക്ഷപ്പെട്ടത്​ തലനാരിഴക്ക്​. ഗ്രൗണ്ട്​ നിലയിൽനിന്ന്​ മുകളിലേക്ക്​ പോകാനായി നേതാക്കൾ കൂട്ടമായി ലിഫ്​റ്റിൽ കയറിയതോടെ പിടിവിട്ട്​ അത്​ താഴോട്ട്​ പതിക്കുകയായിര​ുന്നു. ആൾ കൂടുതലായതിനാലാകാം, അപകടമെന്നാണ്​ കരുതുന്നത്​. എല്ലാവരും പരിക്കില്ലാതെ രക്ഷപ്പെട്ടു.

'ഹനുമാൻ ദൈവം കാത്തുവെന്ന്​' പിന്നീട്​ കമൽനാഥ്​ ട്വിറ്ററിൽ കുറിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനായി ഇന്ദോറിലുണ്ടായിരുന്ന കമൽനാഥ്​ ചികിത്സയിലായിരുന്ന മുൻ മന്ത്രി രാമേശ്വർ പ​ട്ടേലിനെ കാണാനാണ്​ മറ്റു നേതാക്കൾക്കൊപ്പം വൈകുന്നേരം 6.15ഓടെ ഡി.എൻ.എസ്​ ആശു​പത്രിയിലെത്തിയത്​. നേതാക്കളായി ജിത്തു പട്​വാരി, സജ്ജൻ സിങ്​ വർമ, വിശാൽ പ​ട്ടേൽ തുടങ്ങിയവരുമുണ്ടായിരുന്നു. താഴത്തെ നിലയിൽനിന്ന്​ മൂന്നാം നിലയിലേക്ക്​ പോകാനായാണ്​ ലിഫ്​റ്റിൽ കയറിയത്​.

പക്ഷേ, ആൾ കൂടിയതോടെ മുകളിലേക്ക്​ പുറപ്പെടേണ്ട എലവേറ്റർ കുത്തനെ താഴോട്ടുപതിച്ചു. 10 അടി താഴെ ബേസ്​മെൻറിൽ ചെന്നാണ്​ അത്​ നിന്നത്​.

അടുത്തിടെ നിർമിച്ച ആശുപത്രിയുടെ എലവേറ്റർ തകർന്നത്​ ഞെട്ടലുണ്ടാക്കുന്നതായി മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാൻ പറഞ്ഞു. സംഭവത്തിൽ സംസ്​ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്​.

പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ട നേതാക്കൾ പിന്നീട്​ മുൻ ​മന്ത്രിയെ നടന്നുകയറി കണ്ടാണ്​ മടങ്ങിയത്​.

ലിഫ്​റ്റ്​ തകർന്നില്ലെന്നും അധിക ഭാരത്താൽ അൽപം താഴോട്ട​ുപോകുക മാത്രമാണ്​ ചെയ്​തതെന്നുമാണ്​ ആശുപത്രി അധികൃതരുടെ നിലപാട്​.

Tags:    
News Summary - Madhya Pradesh: Lucky escape for Kamal Nath, top Congress leaders as lift drops to basement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.