ന്യൂഡൽഹി: കോൺഗ്രസിൽ നിന്ന് രാജിവെച്ച് ആംആദ്മി പാർട്ടിയിൽ ചേർന്ന ഡൽഹി കോൺഗ്രസ് വൈസ് പ്രസിഡന്റ് അലി മെഹ്ദി കോൺഗ്രസിലേക്ക് തന്നെ തിരിച്ചുവന്നുവെന്ന് അറിയിച്ചു. ആം ആദ്മിയിൽ ചേർന്നതിന് തൊട്ടടുത്ത ദിവസമാണ് കോൺഗ്രസിലേക്ക് തിരിച്ചുവന്നുവെന്ന് അലി മെഹ്ദി അറിയിച്ചത്.
ഇന്ന് രാവിലെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ തന്നെ തെറ്റിന് മാപ്പ് ചോദിച്ച അലി മെഹ്ദി താൻ രാഹുൽ ഗാന്ധിയുടെ പ്രവർത്തകനാണെന്നും വ്യക്തമാക്കുന്നു. തന്നോടൊപ്പം ആംആദ്മി പാർട്ടിയിൽ ചേർന്ന, പുതുതായി തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരായ മുസ്തഫാബാദിൽ നിന്നുള്ള സബില ബീഗം, ബ്രിജ്പൂരിൽ നിന്നുള്ള നാസിയ ഖാതൂൻ എന്നിവരും തിരികെ കോൺഗ്രസിൽ ചേരുമെന്ന് മെഹ്ദി അറിയിച്ചു.
ഇന്ന് പുലർച്ചെ 1.25ന് പോസ്റ്റ് ചെയ്ത വിഡിയോയിലാണ് മെഹ്ദി മാപ്പമപക്ഷിച്ച് തിരിച്ചു വരുന്ന കാര്യം വ്യക്തമാക്കിയത്. കൈകൂപ്പിക്കൊണ്ടാണ് ഇക്കാര്യം പറയുന്നത്. 'ഞാൻ ഒരു വൻ അബദ്ധം ചെയ്തു' എന്നു പറഞ്ഞുകൊണ്ടാണ് വിഡിയോ തുടങ്ങുന്നത്. കോൺഗ്രസിനോടുള്ള വിശ്വാസ്യത തെളിിയിക്കുന്നതിനായി പലതവണ അദ്ദേഹം മാപ്പ് പറയുന്നുമുണ്ട്. 40 വർഷമായി പിതാവ് കോൺഗ്രസുകാരനാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.