എം.എ. ബേബി സി.പി.എം ജനറൽ സെക്രട്ടറിയാകും; പിണറായി പി.ബിയിൽ തുടരും, ശൈലജക്ക് ഇടമില്ല

മ​ധു​ര: എം.എ. ബേബി സി.പി.എം ജനറൽ സെക്രട്ടറിയാകും. മുഖ്യമന്ത്രി പിണറായി വിജയൻ പി.ബിയിൽ തുടരും. പിണറായിക്ക് ​മാത്രമാണ് പ്രായപരിധിയിൽ ഇളവ് നൽകുന്നത്. 16 അംഗ പിബിയിൽ അഞ്ച് പേർ ബേബിയെ ജനറൽ സെക്രട്ടറിയാക്കുന്നതിനെ എതിർത്തു. പ്രായപരിധി ഇളവോടെ പി.കെ. ശ്രീമതിയും മുഹമ്മദ് തരിഗാമിയും കേന്ദ്ര കമ്മിറ്റിയിൽ തുടരുന്നതിനും തീരുമാനമായെന്നാണു സൂചന. ​എം.എ. ബേബിയുടെ പേര് മാത്രമാണ് കോഓർഡിനേറ്റർ പ്രകാശ് കാരാട്ട് നിർദേശിച്ചതെന്നാണ് അറിയുന്നത്. ​ഇതിനിടെ, കെ.കെ. ശൈലജ പി.ബിയിലെത്തുമെന്ന് നേരത്തെ പറയപ്പെട്ടിരുന്നു. പുതിയ സാഹചര്യത്തിൽ ​കെ.കെ. ശൈലജക്ക് ഇടമി​ല്ലെന്ന് അറിയുന്നു. 

അ​ഞ്ചു​ദി​വ​സ​മാ​യി മ​ധു​ര​യി​ൽ ന​ട​ക്കു​ന്ന സി.​പി.​എം 24ാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് ഇന്ന് വൈകീട്ട് റെ​ഡ് വ​ള​ന്റി​യ​ർ മാ​ർ​ച്ചി​ന്റെ അ​ക​മ്പ​ടി​യു​ള്ള പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ സ​മാ​പി​ക്കും. വൈ​കീ​ട്ട് മൂ​ന്നി​ന് റി​ങ് റോ​ഡ് ജ​ങ്ഷ​നു​സ​മീ​പം എ​ൻ. ശ​ങ്ക​ര​യ്യ സ്മാ​ര​ക ഗ്രൗ​ണ്ടി​ലാ​ണ് പൊ​തു​സ​മ്മേ​ള​നം. ഏ​പ്രി​ൽ ര​ണ്ടി​ന് പി.​ബി കോ​ഓ​ഡി​നേ​റ്റ​ർ പ്ര​കാ​ശ് കാ​രാ​ട്ടാ​ണ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

സ​മ്മേ​ള​നം രാ​ഷ്ടീ​യ പ്ര​മേ​യ​വും ഭേ​ദ​ഗ​തി​ക​ളും ഇ​തി​ന​കം അം​ഗീ​ക​രി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് പി.​ബി അം​ഗം ബി.​വി. രാ​ഘ​വ​ലു അ​വ​ത​രി​പ്പി​ച്ച ക​ര​ട് സം​ഘ​ട​ന റി​പ്പോ​ർ​ട്ടി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ ച​ർ​ച്ച പൂ​ർ​ത്തി​യാ​യി. കേ​ര​ള​ത്തി​ൽ​നി​ന്ന് പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, പി.​കെ. ബി​ജു, ഡോ. ​ആ​ർ. ബി​ന്ദു എ​ന്നി​വ​രാ​ണ് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

ച​ർ​ച്ച​ക്ക് ബി.​വി. രാ​ഘ​വ​ലു​വും പി.​ബി കോ ​ഓ​ഡി​നേ​റ്റ​ർ പ്ര​കാ​ശ് കാ​രാ​ട്ടും ഞാ​യ​റാ​ഴ്ച രാ​വി​ലെ മ​റു​പ​ടി ന​ൽ​കും. സം​ഘ​ട​ന റി​പ്പോ​ർ​ട്ട് അം​ഗീ​ക​രി​ച്ച ശേ​ഷം പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് പു​തി​യ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​യും പി.​ബി അം​ഗ​ങ്ങ​ളെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യെ​യും തെ​ര​ഞ്ഞെ​ടു​ക്കും.

നി​ല​വി​ലെ പി.​ബി​യു​ടെ അ​വ​സാ​ന യോ​ഗം ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ചേ​ർ​ന്ന് 75 വ​യ​സ്സ് പ്രാ​യ​പ​രി​ധി​യി​ലും പു​തി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ കാ​ര്യ​ത്തി​ലും ധാ​ര​ണ​യു​ണ്ടാ​ക്കിയിരിക്കുകയാണ്.

Tags:    
News Summary - M.A. Baby will be the CPM General Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.