ലുധിയാന എ.സി.പി അനിൽ കോഹ്ലി കോവിഡ് ബാധിച്ച് മരിച്ചു

ലുധിയാന: ലുധിയാനയിലെ അസിസ്റ്റൻറ് പൊലീസ് കമ്മീഷണർ അനിൽ കോഹ്ലി കോവിഡ് 19 ബാധിച്ച് മരിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ലുധിയാനയിലെ എസ്.പി.എസ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. ഈ മാസം 13നാണ് അദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്. തുടർന്ന് എസ്.പി.എസ് ആശുപത്രിയിലെ വ​െൻറിലേറ്ററിലായിരുന്നു.

"30 വർഷമായി പഞ്ചാബ് പൊലീസിനെയും പഞ്ചാബ് ജനതയെയും സേവിച്ച ഞങ്ങളുടെ സഹോദരൻ എ.സി.പി അനിൽ കോഹ്ലി ഇന്ന് ഉച്ചകഴിഞ്ഞ് കോവിഡുമായുള്ള പോരാട്ടത്തിൽ കീഴടങ്ങി. അദ്ദേഹത്തി​​െൻറ ആത്മാവിന് നിത്യശാന്തി നേരുന്നു. അദ്ദേഹത്തി​​െൻറ കുടുംബത്തി​​െൻറയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു"- പഞ്ചാബ് ഡി.ജി.പി ദിനകർ ഗുപ്ത ട്വീറ്റ് ചെയ്തു.

Tags:    
News Summary - Ludhiana ACP succumbs to coronavirus-INDIA NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.