Posted On
date_range Updated On
date_range ഇരുട്ടടിയായി വീണ്ടും പാചകവാതക വില വർധന
ന്യൂഡൽഹി: പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപഭോക്താക്കളാക്കുള്ള സിലിണ്ടറിന് 25 രൂപ കൂടി. ഈ മാസം ഇത് മൂന്നാം തവണയാണ് വില വർധിപ്പിക്കുന്നത്. ഇതോടെ കൊച്ചിയിൽ ഗാർഹിക സിലിണ്ടറിന് 801 രൂപയായി.
ഈ മാസം 2ന് 25 രൂപയും 14 ന് 50 രൂപയും ഇന്ന് 25 രൂപയുമാണ് കൂട്ടിയത്. 2020 ഡിസംബറിന് ശേഷം 80 ദിവസം കൊണ്ട് 200 രൂപയുടെ വർധനയുണ്ടായി.
വിലവർധനയ്ക്ക് ആനുപാതികമായി നൂറു മുതൽ നൂറ്റൻപത് രൂപാവരെ മുൻപ് സബ്സിഡി ലഭിച്ചിരുന്നു. മാസങ്ങളായി ഇതും നിർത്തലാക്കിയിരിക്കുകയാണ്. ഇതേക്കുറിച്ചും ഒന്നും മിണ്ടുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.