Posted On
date_range Updated On
date_range വാണിജ്യ പാചകവാതക വില കൂട്ടി
ന്യൂഡൽഹി: ഹോട്ടലുകളിലെ വാണിജ്യ പാചകവാതകത്തിന് ആറര രൂപയും വിമാനങ്ങളിലുപയോഗിക്കുന്ന ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന് (എ.ടി.എഫ്) രണ്ട് ശതമാനവും വില വർധിപ്പിച്ചു. 19 കിലോ വാണിജ്യ പാചകവാതക സിലിണ്ടറിന് 6.50 രൂപ വർധിപ്പിച്ച് 1652.50 രൂപയായി. നാല് മാസത്തെ വിലക്കുറവിന് പിന്നാലെയാണ് വർധന.
മുംബൈയിൽ 1605, കൊൽക്കത്തയിൽ 164.50, ചെന്നൈയിൽ 1817 എന്നിങ്ങനെയാണ് വില. ഡീസൽ, പെട്രോൾ വിലയിലും ഗാർഹിക പാചക വാതകവിലയിലും മാറ്റമില്ല. വ്യോമ ഇന്ധന വില കിലോലിറ്ററിന് 1827.34 രൂപയാണ് കൂടിയത്. ഡൽഹിയിൽ കിലോലിറ്ററിന് 97,975.72 രൂപയാണ് വില. ജൂലൈ ഒന്നിന് 1,179.37 രൂപ വർധിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.