Posted On
date_range Updated On
date_range ജനങ്ങളെ വീണ്ടും പിഴിയുന്നു; പാചകവാതകവില വീണ്ടും കൂട്ടി
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും പാചക വാതക വില വർധിപ്പിച്ചു. ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ സിലിണ്ടറിന് വില 801 രൂപയായി. പുതിയ വില വ്യാഴാഴ്ച നിലവിൽ വന്നു.
രാജ്യത്ത് പെട്രോൾ, ഡീസൽ വിലവർധനക്കൊപ്പം അടിക്കടിയുള്ള പാചകവാതക വില വർധനയും ജനങ്ങൾക്ക് ഇരുട്ടടിയാകും.
ഡിസംബർ ഒന്നിനും 16നും 50 രൂപ വീതം കൂട്ടിയിരുന്നു. ഈ മാസം ആദ്യം 25 രൂപ വർധിപ്പിച്ചതിന് ശേഷം ഫെബ്രുവരി 14ന് സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചിരുന്നു. ഫെബ്രുവരിയിൽ മാത്രം 100 രൂപയാണ് പാചകവാതകത്തിന് ഇതോടെ വർധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.