Posted On
date_range Updated On
date_range 700ഉം കടന്ന് പാചക വാതക വില; ഗാർഹിക സിലിണ്ടറിന് 50 രൂപ കൂട്ടി
ന്യൂഡൽഹി: പാചക വാതക വില ഉയർത്തി വീണ്ടും എണ്ണകമ്പനികൾ. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് ഉയർത്തിയത്. ഇതോടെ ഒരു സിലിണ്ടറിന് വില 701 രൂപയായി.
വാണിജ്യ പാചക വാതക സിലിണ്ടറിന് 37 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന് 1330 രൂപയായി.
ഈ മാസം രണ്ടാം തവണയാണ് പാചക വാതക വില ഉയർത്തുന്നത്. ഒരാഴ്ചമുമ്പും പാചക വാതക വില എണ്ണക്കമ്പനികൾ കൂട്ടിയിരുന്നു. അന്നും വർധിപ്പിച്ചത് 50 രൂപയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.