പാചക വാതകവില വർധിപ്പിച്ചു


ന്യൂ​ഡ​ൽ​ഹി: പാ​ച​ക​വാ​ത​ക​വി​ല​യി​ൽ വീ​ണ്ടും വ​ർ​ധ​ന. സ​ബ്​​സി​ഡി​യു​ള്ള പാ​ച​ക​വാ​ത​ക​ത്തി​ന്​ 4.50 രൂ​പ​യും സ​ബ്​​സി​ഡി ഇ​ല്ലാ​ത്ത ഗാ​ർ​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന്​ 93 രൂ​പ​യു​മാ​ണ്​ കൂ​ട്ടി​യ​ത്. പു​തു​ക്കി​യ വി​ല ബു​ധ​നാ​ഴ്​​ച അ​ർ​ധ​രാ​ത്രി നി​ല​വി​ൽ വ​ന്നു. ഇ​തോ​ടെ 14 കി​ലോ​ഗ്രാ​മു​ള്ള സ​ബ്​​സി​ഡി​യു​ള്ള സി​ലി​ണ്ട​റി​ന്​ 495.69 രൂ​പ​യാ​കും. സ​ബ്​​സി​ഡി​യി​ല്ലാ​ത്ത​തി​ന്​ 742 രൂ​പ​യും. വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള19 കി​ലോ​ഗ്രാം സി​ലി​ണ്ട​റി​ന്​ 146 രൂ​പ കൂ​ടി 1268 രൂ​പ​യാ​യി.

2016 ജൂ​ലൈ​ക്ക്​ ശേ​ഷം  ഇ​ത്​ 19ാമ​ത്തെ വ​ർ​ധ​ന​യാ​ണ്. അ​ടു​ത്ത മാ​ർ​ച്ചോ​ടെ പാ​ച​ക​വാ​ത​ക സ​ബ്​​സി​ഡി ഒ​ഴി​വാ​ക്കാ​നു​ള്ള ​േക​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ ഒാ​േ​രാ മാ​സ​വും വി​ല കൂ​ട്ടു​ന്ന​ത്. വി​മാ​ന ഇ​ന്ധ​ന​ത്തി​​െൻറ വി​ല​യും അ​ന്താ​രാ​ഷ്​​ട്ര വി​ല ക​ണ​ക്കാ​ക്കി​  ര​ണ്ടു ശ​ത​മാ​നം കൂ​ട്ടി. ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റി​നു ശേ​ഷം നാ​ലാ​മ​ത്തെ വ​ർ​ധ​ന​യാ​ണി​ത്. 
രാ​ജ്യ​ത്ത്​  സ​ബ്​​സി​ഡി​യു​ള്ള പാ​ച​ക​വാ​ത​ക​ത്തി​ന്​ 18.11 കോ​ടി ഉ​പ​ഭോ​ക്​​താ​ക്ക​ളു​ണ്ട്. ​ക​ഴി​ഞ്ഞ വ​ർ​ഷം മൂ​ന്നു​കോ​ടി നി​ർ​ധ​ന വ​നി​ത​ക​ൾ​ക്ക്​  പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ‘ഉ​ജ്ജ്വ​ല യോ​ജ​ന’​യി​ൽ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ സി​ലി​ണ്ട​ർ ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. സ​ബ്​​സി​ഡി​യി​ല്ലാ​ത്ത പാ​ച​ക​വാ​ത​കം  വാ​ങ്ങു​ന്ന​വ​ർ 2.66 കോ​ടി​യു​ണ്ട്.

Tags:    
News Summary - LPG Cylinder Price Increase -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.