സ്​നേഹം ജയിക്കും; മോദി​യുടേത്​ വെറുപ്പിൻെറ പ്രചാരണം- രാഹുൽ

ന്യൂഡൽഹി: ലോക്​സഭാ തെരഞ്ഞെടുപ്പിൻെറ ആറാം ഘട്ടത്തിൽ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി വോട്ട്​ രേഖപ്പെടുത്ത ി. ന്യൂഡൽഹി ലോക്​സഭ മണ്ഡലത്തിലെ ഔറഗംസേബ്​ ലൈൻ ബൂത്തിലെത്തിയാണ്​ രാഹുൽ വോട്ട്​ രേഖപ്പെടുത്തിയത്​. വെറുപ്പിൻ െറ പ്രചാരണമാണ്​ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്നതെന്ന്​ രാഹുൽ കുറ്റപ്പെടുത്തി.

കോൺഗ്രസിൻെറ ഭാഷ സ്​നേഹമാണ്​. തെരഞ്ഞെടുപ്പിൽ വെറുപ്പിന്​ മേൽ സ്​നേഹം വിജയിക്കുമെന്നാണ്​ പ്രതീക്ഷ. ജനവിധിയെന്താണെങ്കിലും അംഗീകരിക്കും. നാല്​ വിഷയങ്ങളാണ്​ ഈ തെരഞ്ഞെടുപ്പിൽ പ്രധാനമായും ചർച്ചയാവുക. തൊഴിലില്ലായ്​മ, നോട്ട്​ നിരോധനം, ജി.എസ്​.ടി, അഴിമതി തുടങ്ങിയവയാണ്​ തെരഞ്ഞെടുപ്പിൽ ജനം ചർച്ച ചെയ്യുകയെന്നും രാഹുൽ വ്യക്​തമാക്കി.

രാഹുൽ ഗാന്ധിക്കൊപ്പം ന്യൂഡൽഹി മണ്ഡലത്തിലെ സ്ഥാനാർഥി അജയ്​മാക്കനും ഉണ്ടായിരുന്നു. രാഹുൽ എത്തിയതിന്​ പിന്നാലെ ഇതേ ബൂത്തിലെത്തി വിദേശകാര്യമന്ത്രി സുഷമാ സ്വരാജും വോട്ട്​ രേഖപ്പെടുത്തി.

Tags:    
News Summary - But Love Will Win": Rahul Gandhi Jabs PM Modi-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.