ഇൻസ്റ്റഗ്രാമിലൂടെ പ്രണയം, 15 മാസം പ്രായമുള്ള കുഞ്ഞിനെ ബസ് സ്റ്റാന്‍റിൽ ഉപേക്ഷിച്ച് കാമുകനോടൊപ്പം കടന്നുകളഞ്ഞ് മാതാവ്

ഹൈദരാബാദ്: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലായ യുവതി 15 മാസം പ്രായമുള്ള കുഞ്ഞിനെ യുവതി ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചതിന് ശേഷം യുവതി ഒരാളോടൊപ്പം മോട്ടോർ സൈക്കിളിൽ കയറി പോയതായി ടൗൺ എസ്‌.ഐ വി. സൈദലു പറഞ്ഞു.

ഹൈദരാബാദ് സ്വദേശി നവീനയാണ് 15 മാസം പ്രായമുള്ള കുഞ്ഞിനെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയത്. തെലങ്കാന നൽഗൊണ്ട ആർ.ടി.സി ബസ്റ്റാൻഡിലായിരുന്നു സംഭവം. കാമുകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് യുവതി തന്‍റെ കുഞ്ഞിനെ ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം കടന്നതെന്നാണ് വിവരം.

അന്വേഷണത്തിൽ ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് പോകാൻ തീരുമാനിച്ചിരുന്നുവെന്നും കണ്ടെത്തി.

കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടെത്തിയ തെലങ്കാന ട്രാൻസ്പോർട്ട് കോർപറേഷൻ ജീവനക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി ഭർത്താവിനെ വിളിച്ച്‌ കുട്ടിയെ കൈമാറി.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഹൈദരാബാദ് സ്വദേശിയായ യുവതിയെയും നല്‍ഗൊണ്ട ഓള്‍ഡ് ടൗണ്‍ സ്വദേശിയായ ഇവരുടെ കാമുകനെയും തിരിച്ചറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. യുവതിയെയും കാമുകനെയും ഭർത്താവിനെയും കൗൺസിലിങ്ങിനായി പൊലീസ് സ്റ്റേഷനിലെത്തിച്ചു.

Tags:    
News Summary - Love through Instagram, mother leaves 15-month-old baby at bus stop and runs away with boyfriend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.