ബംഗളൂരു: കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ ലോറി മൂന്നു വാഹനങ്ങളിലിടിച്ച് 14 പേർ മരിച്ചു. ശനിയാഴ്ച രാവിലെ 11ഒാടെ മോലകാൽമൂർ താലൂക്കിലെ രാംപൂരിലാണ് സംഭവം. െബള്ളാരിയിൽനിന്ന് ചിത്രദുർഗയിലേക്ക് പോകുന്ന ലോറി രണ്ട് ഒാേട്ടാകളിലും ഒരു ടെംപോ ട്രാവലറിലും ഇടിക്കുകയായിരുന്നു. മരിച്ചവരിൽ പലരെയും തിരിച്ചറിഞ്ഞിട്ടില്ല.
ഒാേട്ടാ ഡ്രൈവർ ബസവരാജ, നാഗസന്ദ്രയിൽനിന്നുള്ള എട്ടു വയസ്സുകാരി വൈശാലി, ബള്ളാരി അപ്പേനഹള്ളി സ്വദേശികളായ ഹൊന്നൂരപ്പ, ദുർഗമ്മ, ചിന്താമണി, മോലകാൽമൂർ സ്വദേശിനി ജയമ്മ, യാദ്ഗിർ സ്വദേശികളായ ശിവരാജു, ലിംഗപ്പ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അപകടത്തിൽപെട്ട ഒാേട്ടാകളിലൊന്നിൽ ഒമ്പതും മറ്റേതിൽ രണ്ടും പേരാണ് ഉണ്ടായിരുന്നത്. ഇവരെല്ലാം സംഭവസ്ഥലത്ത് മരിച്ചു. ബംഗളൂരുവിൽനിന്ന് ടെംപോ ട്രാവലറിൽ സ്വദേശമായ െബള്ളാരിയിലേക്ക് പോകുന്ന 23 നിർമാണ തൊഴിലാളികളിൽ മൂന്നുപേർ െബള്ളാരി വിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ബാക്കി 20 പേർ വിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. പരിക്കേൽക്കാതിരുന്ന ലോറി ഡ്രൈവർ സംഭവം നടന്നയുടൻ ഒാടി രക്ഷപ്പെട്ടു. മന്ത്രിമാരായ എച്ച്.കെ. പാട്ടീൽ, സന്തോഷ് ലാഡ് എന്നിവർ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു. മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും ഉടൻ നഷ്ടപരിഹാരം നൽകുമെന്ന് ഇരുവരും ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.