Posted On
date_range Updated On
date_range ഹനുമാൻ ആദ്യ ആദിവാസി നേതാവെന്ന് ബി.ജെ.പി എം.എൽ.എ
ജയ്പുർ: രാമായണത്തിലെ ഹനുമാൻ ലോകത്തിലെ ആദ്യ ആദിവാസി നേതാവെന്ന് ബി.ജെ.പി എം.എൽ.എ. വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളിലിടം നേടിയ രാജസ്ഥാന് എം.എല്‍.എ ഗ്യാന്‍ ദേവ് അഹൂജയാണ് ഹനുമാനെ ആദിവാസി നേതാവായി വാഴ്ത്തിയത്.
ആദിവാസിസേനയെ അക്കാലത്ത് സൈനിക അഭ്യാസങ്ങൾ പരിശീലിപ്പിച്ചത് ശ്രീരാമനായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുക്കളുടെ ആദ്യത്തെ ആദിവാസി ദൈവമാണ് ഹനുമാനെന്നും അദ്ദേഹം പറഞ്ഞു. ജെ.എൻ.യു കാമ്പസിൽനിന്ന് ദിനംപ്രതി 3000 ഗർഭനിരോധന ഉറകൾ കണ്ടെടുക്കാറുണ്ടെന്ന് മുൻ പ്രസ്താവന ഏറെ വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.