Posted On
date_range Updated On
date_range ബിഹാർ മുഖ്യമന്ത്രി സ്ഥാനാർഥിയായി യുവതിയുടെ സ്വയം പ്രഖ്യാപനം
പട്ന: ബിഹാർ മുഖ്യമന്ത്രി സ്ഥാനാർഥിയായി സ്വയം പ്രഖ്യാപിച്ച് ലണ്ടനിൽ താമസിക്കുന്ന ബിഹാർ സ്വദേശിനി. മുൻ ജനത ാദൾ യുനൈറ്റഡ് എം.എൽ.സി വിനോദ് ചൗധരിയുടെ മകൾ പുഷ്പം പ്രിയ ചൗധരിയാണ് ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാർഥിയാണെന്ന് സ്വയം പ്രഖ്യാപിച്ചത്.
ബിഹാറിലെ ദർബംഗ സ്വദേശിനിയാണെങ്കിലും പ്രിയ ചൗധരി ഇപ്പോൾ ലണ്ടനിലാണ് താമസം. ബിഹാറിൽ ഞായറാഴ്ച ഇറങ്ങിയ ഹിന്ദി, ഇംഗ്ലീഷ് പത്രങ്ങളിൽ പ്രിയ ചൗധരിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടി മുഴുവൻ പേജ് പരസ്യങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.
മുഖ്യമന്ത്രി നിതീഷ് കുമാറിെൻറ നേതൃത്വത്തിലുള്ള ബി.ജെ.പി-ജെ.ഡി.യു-എൽ.ജെ.പി സഖ്യമാണ് നിലവിൽ ബിഹാർ ഭരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.