പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 34ൽ നിന്ന് 38 ആയി ഉയർത്താൻ ലക്ഷ്യമിട്ടുള്ള സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി ബിൽ ലോക്സഭ ഇന്ന് ചർച്ചയില്ലാതെ പാസാക്കി. ഉച്ചഭക്ഷണത്തിനു ശേഷമുള്ള സെഷനിൽ കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്‌വാളാണ് ബിൽ അവതരിപ്പിച്ചത്. സുപ്രീം കോടതിയിൽ നിലവിലുള്ള കേസുകളുടെ എണ്ണം കണക്കിലെടുത്ത് കോടതിയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനാണ് ബിൽ കൊണ്ടുവന്നതെന്ന് മന്ത്രി പറഞ്ഞു.
ചീഫ് ജസ്റ്റിസ് ഉൾപ്പെടെ സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണമാണ് 34 ൽ നിന്ന് 38 ആയി ഉയർത്തുന്നത്. മേയ് അഞ്ചിന് ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കാനുള്ള നിർദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. 1956 ലെ സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) നിയമത്തിലെ സെക്ഷൻ രണ്ട് ആണ് ഭേദഗതി ചെയ്യുന്നത്.
2019ൽ ആയിരുന്നു അവസാനമായി സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം വർധിപ്പിച്ചത്. അന്ന് 30ൽ നിന്ന് 33 ആയാണ് ഉയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.