തെരഞ്ഞെടുപ്പിൽ പണമൊഴുക്ക്​: പിടിച്ചത്​ 540 കോടി; 107 കോടി തമിഴ്​നാട്ടിൽ നിന്ന്

ചെന്നൈ: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്​ നടന്ന വാഹന പരിശോധനയിൽ രാജ്യത്തൊട്ടാകെ 540 കോടി രൂപയുടെ കറൻസി, സ്വർണാ ഭരണം, മദ്യം തുടങ്ങി വോട്ടർമാർക്ക്​ വിതരണം ചെയ്യാനിരുന്ന സമ്മാനങ്ങൾ വരെ പിടികൂടി. ഇതിൽ 143.37 കോടി പണമാണ്​. ​89.64 കേ ാടിയുടെ മദ്യം, 131.75 കോടിയുടെ മയക്കുമരുന്ന്​, 162.93 കോടിയുടെ സ്വർണം, 12.20 കോടിയുടെ മറ്റു സമ്മാനങ്ങൾ തുടങ്ങിയവ ഉൾപ്പ െടും​. മാർച്ച്​ പത്തു​ മുതൽ 25 വരെ നടന്ന റെയ്​ഡുകളുടെ കണക്കാണിതെന്ന്​ കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷൻ അറിയിച്ചു.

107.24 കോടിയുമായി തമിഴ്​നാടിനാണ്​ ഒന്നാം സ്​ഥാനം. രണ്ടാം സ്​ഥാനത്ത്​ യു.പിയാണ്​. 104.53 കോടി രൂപ. ആന്ധ്ര 103.4 കോടിയുമായി മൂന്നാം സ്​ഥാനത്തുണ്ട്​. തമിഴ്​നാട്ടിൽ മാത്രം രണ്ടാഴ്​ചക്കിടെ 38.25 കോടി രൂപയും 209 കിലോ സ്വർണവും 318 കിലോ വെള്ളിയും പിടികൂടി​. അതിനിടെ തമിഴ്​നാട്ടിൽ വോട്ടിന്​ പണം നൽകുന്നത്​ മുഖ്യപ്രശ്​നമാണെന്ന്​ കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷൻ മദ്രാസ്​ ഹൈകോടതിയെ അറിയിച്ചു. പൊതുതാൽപര്യ ഹരജി പരിഗണിക്കവെയാണ്​ കമീഷനുവേണ്ടി ഹാജരായ അഡ്വ. നിരഞ്​ജൻ രാജഗോപാൽ ഇതു​ പറഞ്ഞത്​. തെരഞ്ഞെടുപ്പ്​ ചെലവുകൾ നിരീക്ഷിക്കാനും അനധികൃത പണമൊഴുക്ക്​ പിടികൂടാനും​ ഫ്ലൈയിങ്​ സ്​ക്വാഡുകളെ നിയോഗിച്ചു​. വോട്ട്​ വിൽപനക്കെതിരെ ബോധവത്​കരണ പരിപാടികളും ഉൗർജിതപ്പെടുത്തിയിട്ടുണ്ടെന്ന്​ അദ്ദേഹം കോടതിയെ അറിയിച്ചു.

ജനവിധി തേടുന്നവരിൽ നാലു​ ശതകോടീശ്വരന്മാരും
ചെന്നൈ: സാധാരണക്കാരുടെ പ്രശ്​നങ്ങൾ പരിഹരിക്കാൻ തമിഴ്​നാട്ടിൽനിന്ന്​ ലോക്​സഭയിലേക്ക്​ ജനവിധി തേടുന്നവരിൽ നാലു ശതകോടീശ്വരന്മാരും. മിക്ക മണ്ഡലങ്ങളിലും കോടീശ്വരന്മാർ തമ്മിലാണ്​ പോരാട്ടം. പത്രിക സമർപ്പിക്കവെയാണ്​ സ്​ഥാനാർഥികൾ സ്വത്ത്​ വിവരം രേഖാമൂലം അറിയിച്ചത്​.
കന്യാകുമാരിയിൽനിന്ന്​ കോൺഗ്രസ്​ ടിക്കറ്റിൽ മത്സരിക്കുന്ന എച്ച്​. വസന്തകുമാർ(417.49 കോടി), കോയമ്പത്തൂരിലെ മക്കൾ നീതിമയ്യം സ്​ഥാനാർഥി ആർ. മഹേന്ദ്രൻ(133.3 കോടി), വെല്ലൂരിൽ മത്സരിക്കുന്ന അണ്ണാ ഡി.എം.കെ മുന്നണിയിലെ പുതിയ നീതികക്ഷി പ്രസിഡൻറ്​ എ.സി. ഷൺമുഖം(125.83 കോടി), അറകോണത്തെ ഡി.എം.കെ സ്​ഥാനാർഥി എസ്​. ജഗദ്​രക്ഷകൻ(114.69 കോടി) എന്നിവരാണ്​ ശതകോടീശ്വരന്മാരുടെ പട്ടികയിൽ.

തൂത്തുക്കുടിയിലെ സ്​ഥാനാർഥികളായ ഡി.എം.കെയുടെ കനിമൊഴിക്ക്​ 30.33 കോടി രൂപയുടെയും ബി.ജെ.പിയുടെ തമിഴിസൈ സൗന്ദരരാജന്​ 10.99 കോടി രൂപയുടെയും സ്വത്തുണ്ട്​. കോൺഗ്രസി​​െൻറ കാർത്തി ചിദംബരം(ശിവഗംഗ)- 79.38 കോടി, ഡി.എം.കെയുടെ കതിർ ആനന്ദ്​(വെല്ലൂർ)- 57.25 കോടി, ബി.ജെ.പിയുടെ സി.പി. രാധാകൃഷ്​ണൻ(കോയമ്പത്തൂർ)- 57 കോടി, ഡി.എം.കെ മുന്നണിയിലെ ഇന്ത്യൻ ജനനായക കക്ഷിയുടെ പാരിവേന്ദർ(പെരമ്പലൂർ)- 55.77 കോടി, പാട്ടാളി മക്കൾ കക്ഷിയുടെ ഡോ. അൻപുമണി രാ​മ​േദാസ്​(ധർമപുരി)- 33 കോടി, പാട്ടാളി മക്കൾ കക്ഷിയിലെ സാംപോൾ(മധ്യ ചെന്നൈ)-30.19 കോടി, അണ്ണാ ഡി.എം.കെയുടെ എം. തമ്പിദുരെ(കരൂർ)- 24.08 കോടി, ഡി.എം.കെയുടെ ദയാനിധിമാരൻ(മധ്യ ചെന്നൈ)- 11.67 കോടി, തമിഴച്ചിതങ്കപാണ്ഡ്യൻ(സൗത്ത്​ ചെന്നൈ)- 9.45 കോടി, പി.രവീന്ദ്രനാഥ്​കുമാർ(തേനി)- 6.58 കോടി, മക്കൾ നീതിമയ്യത്തി​​െൻറ കമീലനാസർ(സൗത്ത്​ ചെന്നൈ)- 5.65 കോടി, കോൺഗ്രസി​​െൻറ ഇ.വി.കെ.എസ്​ ഇള​േങ്കാവൻ(​േതനി)-5.56 കോടി, എസ്​.തിരുനാവുക്കരസർ(തിരുച്ചി)- 3.22 കോടി, ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്​. രാജ(ശിവഗംഗ)- 2.62 കോടി, ഡി.എം.കെയുടെ എ. രാജ(നീലഗിരി)- 1.69 കോടി രൂപ, വിടുതലൈ ശിറുതൈകൾ കക്ഷി പ്രസിഡൻറായ ടി. തിരുമാവളവൻ(ചിദംബരം)- 1.02 കോടി എന്നിങ്ങനെയാണ്​ മറ്റു സ്​ഥാനാർഥികളുടെ സ്വത്ത്​ മതിപ്പ്​.

Tags:    
News Summary - lok sabha election 2019- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.