അഹ്മദാബാദ്: നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടനം കോൺഗ്രസ് ആവർത്തിച്ചാൽ ഗുജറാ ത്തിൽ ബി.ജെ.പി വിയർക്കും. സൗരാഷ്ട്ര മേഖലയിലെ ഏഴ് മണ്ഡലങ്ങളിലാണ് ബി.െജ.പിയുടെ ആ ശങ്ക. 182 അംഗ നിയമസഭയിൽ 99 സീറ്റ് നേടിയാണ് ബി.ജെ.പി അധികാരം നിലനിർത്തിയത്. കോൺഗ്രസ ് 77 പേരെ നിയമസഭയിലെത്തിച്ചു.സൗരാഷ്ട്ര-കച്ച് മേഖലയിലെ 54 ൽ 30 സീറ്റ് നേടിയായിരുന്ന ു കോൺഗ്രസിെൻറ ഗുജറാത്തിലെ ഗംഭീര തിരിച്ചുവരവ്. രണ്ടു പതിറ്റാണ്ടിനിടയിലെ ബി.ജ െ.പിയുടെ ദയനീയ വിജയമാണിത്. ഇതിെൻറ തനിയാവർത്തനം ലോക്സഭ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ 26 സീറ്റുകളും ബി.ജെ.പിക്കായിരുന്നു.
സൗരാഷ്ട്ര മേഖലയിലെ ചുരുങ്ങിയത് നാല് സീറ്റിലെങ്കിലും വിജയക്കൊടി പാറിക്കുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ വാദം. മൂന്നിടത്ത് ശക്തമായ മത്സരം കാഴ്ചവെച്ച് വിജയതീരമണയാം. സൗരാഷ്ട്രക്കാർ 2017ൽ കൈയയച്ച് സഹായിച്ചേതാടെയാണ് മികച്ച വിജയം നേടാനായത്. അത് തുടരാനാകുമെന്നുതന്നെയാണ് പ്രതീക്ഷ -കോൺഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു. മേഖലയിൽനിന്ന് ചുരുങ്ങിയത് നാലഞ്ച് സീറ്റുകൾ പ്രതീക്ഷിക്കാം. ഗുജറാത്തിൽ ഇക്കുറി 12-13 സീറ്റുകൾ കിട്ടും.
അതിനിടെ, മുതിർന്ന നേതാവ് എൽ.കെ. അദ്വാനിയെ തഴെഞ്ഞങ്കിലും ഗുജറാത്ത് പിടിക്കാൻ ബി.ജെ.പി ആശ്രയിക്കുന്നത് പഴയ മുഖങ്ങളെതന്നെ. കഴിഞ്ഞ തവണ 26 സീറ്റും തൂത്തുവാരിയ ബി.െജ.പി ഇത്തവണ 14 സിറ്റിങ് എം.പിമാർക്കും സീറ്റ് നൽകി. ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച 16 സ്ഥാനാർഥികളിൽ അദ്വാനിക്ക് പുറമെ, ദേവ്ജി ഫതേപരയെയും മാത്രമാണ് ഒഴിവാക്കിയത്. മറ്റൊരു സിറ്റിങ് എം.പി സിനിമതാരം പരേഷ് റാവൽ സ്വയം ഒഴിഞ്ഞിട്ടുണ്ട്. ബാക്കിയുള്ള 10 സീറ്റുകളിൽ മൂന്നോ നാലോ സിറ്റിങ് എം.പിമാരെ മാത്രമേ മാറ്റാൻ സാധ്യതയുള്ളൂ. അർബുദം ബാധിച്ച് ശയ്യാവലംബിയായ പോർബന്തർ എം.പി വിത്തൽ റദാദിയക്ക് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമകരമായ ദൗത്യത്തിലാണ് പാർട്ടി.
കുടുംബത്തിലെ മറ്റൊരു അംഗത്തിന് അവസരം നൽകണമെന്ന് റദാദിയ കുടുംബം സമ്മർദം ചെലുത്തുന്നുണ്ട്. എന്നാൽ, എം.പിയുടെ മകൻ ജയേഷ് സംസ്ഥാന മന്ത്രി ആയതിനാൽ മറ്റാരെയെങ്കിലും പരിഗണിക്കണമെന്നാണ് പ്രാദേശിക നേതാക്കളുടെ നിലപാട്. എം.പിമാർക്കെതിരെ ജനവികാരം നിലനിൽക്കുന്ന ആനന്ദ്, ജുനഗഡ്, പത്താൻ, ബനസ്കന്ദ, മെഹ്സാന, ഛോട്ട ഉദേപുർ തുടങ്ങിയിടങ്ങളിലെ സ്ഥാനാർഥി നിർണയവും തലവേദനയാണ്. ആനന്ദിൽ മുൻ കേന്ദ്രമന്ത്രിയും സംസ്ഥാന അധ്യക്ഷനുമായ ഭരത് സോളങ്കിയാണ് കോൺഗ്രസ് സ്ഥാനാർഥി. 2004ലും 2009ലും ഇവിടെനിന്ന് ജയിച്ച സോളങ്കി 2014ൽ മാത്രമാണ് തോറ്റത്. 1995 മുതൽ ആനന്ദിൽനിന്ന് നിയമസഭയിലേക്കും അദ്ദേഹം തെരെഞ്ഞടുക്കപ്പെട്ടിരുന്നു.
പ്രാദേശികമായി എതിർപ്പ് നേരിടുന്ന സിറ്റിങ് എം.പി ദിലീപ് പേട്ടലിനെ സോളങ്കിക്കെതിരെ നിർത്തുന്നത് ആത്മഹത്യപരമായിരിക്കുമെന്ന് പാർട്ടി കണക്കുകൂട്ടുന്നു. ആദിവാസി മേഖലയായ ഛോട്ടാ ഉദേപുരിൽ രാംസിങ് റത്വക്ക് വീണ്ടും അവസരം നൽകുന്നതിനെതിരെ പാർട്ടി നേതാക്കൾ തന്നെ മുന്നറിയിപ്പ് നൽകുന്നു. ഗുജറാത്തിലെ ഏറ്റവും മുതിർന്ന രാഷ്ട്രീയ നേതാക്കളിലൊരാളായ മോഹൻ സിങ് രത്വയുടെ മകൻ രഞ്ജിത് രത്വയെ ആണ് ഇവിടെ കോൺഗ്രസ് അവതരിപ്പിച്ചിരിക്കുന്നത്. മേഖലയിൽ വലിയ സ്വാധീനം ഉള്ള നേതാവാണ് രഞ്ജിത്. പട്ടീദാർ പ്രേക്ഷാഭത്തിെൻറ ഉത്ഭവ സ്ഥാനമായ മെഹ്സാനയാണ് ബി.ജെ.പിക്ക് തലവേദനയുണ്ടാക്കുന്ന മറ്റൊരു മണ്ഡലം. കോൺഗ്രസ് വിട്ട് അടുത്തിടെ ബി.ജെ.പിയിലെത്തിയ 80കാരനായ ജീവഭായി പേട്ടൽ ഇവിടെ സീറ്റിനായി കച്ചമുറുക്കി നിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.