ചെന്നൈ: 2026ന് ശേഷം നടത്താനിരിക്കുന്ന േലാക്സഭ നിയോജക മണ്ഡലങ്ങളുടെ പുനർനിർണയത്തിന്റെ പ്രത്യാഘാതങ്ങളും ഇക്കാര്യത്തിൽ സ്വീകരിക്കേണ്ട സമീപനവും തീരുമാനിക്കുന്നതിനായി ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ ഏഴ് മുഖ്യമന്ത്രിമാർക്കും രാഷ്ട്രീയകക്ഷി നേതാക്കൾക്കും കത്തയച്ചു.
ലോക്സഭ മണ്ഡല പുനർനിർണയം നടത്താനുള്ള കേന്ദ്രസർക്കാറിന്റെ നീക്കം ഫെഡറലിസത്തിനെതിരെയുള്ള നഗ്നമായ ആക്രമണമാണെന്ന് സ്റ്റാലിൻ കത്തിൽ പറയുന്നു. ജനസംഖ്യാ നിയന്ത്രണവും സദ്ഭരണവും ഉറപ്പാക്കിയ സംസ്ഥാനങ്ങൾക്ക് പാർലമെന്റിലുള്ള പ്രാതിനിധ്യം കുറക്കാനുള്ള നീക്കം അനീതിയാണെന്നും സ്റ്റാലിൻ പറയുന്നു.
കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, പശ്ചിമ ബംഗാൾ, ഒഡിഷ, പഞ്ചാബ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾക്കുമാണ് കത്തയച്ചിരിക്കുന്നത്. മാർച്ച് 22ന് ചെന്നൈയിൽ നടക്കുന്ന യോഗത്തിലേക്ക് പ്രതിനിധികളെ അയക്കണമെന്നും കത്തിൽ അഭ്യർഥിച്ചിട്ടുണ്ട്. പ്രസ്തുത യോഗത്തിൽ ‘സംയുക്ത ആക്ഷൻ കമ്മിറ്റി’ രൂപവത്കരിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.