ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിന് ഏർപ്പെടുത്തിയ ലോക്ഡൗണിൽനിന്ന് പുറത്തു വര ാൻ ഇനിയും സമയമെടുക്കും. 40 ദിവസ ലോക്ഡൗൺ ഞായറാഴ്ച തീരുമെങ്കിലും, പല സംസ്ഥാനങ്ങ ളിലും അത് രണ്ടാഴ്ച കൂടി തുടരും. മേയ് മൂന്നിനുശേഷം കേരളമടക്കം വിവിധ സംസ്ഥാനങ്ങ ൾ ഭാഗിക ലോക്ഡൗണിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രിമാരുമായി ന ടത്തിയ വിഡിയോ കോൺഫറൻസിനുശേഷം ലഭിക്കുന്ന സൂചന അതാണ്. മഹാരാഷ്ട്ര, ഡൽഹി, ഒഡിഷ, തെ ലങ്കാന സംസ്ഥാനങ്ങൾ ലോക്ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെടുന്നു.
പ്രവാസികളുടെ തിരിച്ചുവരവ് കുടുംബത്തെ അപകടത്തിലാക്കിക്കൊണ്ടാകരുതെന്ന് പ് രധാനമന്ത്രി. ധൃതിപിടിച്ചുള്ള നടപടി പ്രവാസികള്‍ക്കുതന്നെ ബുദ്ധിമുട്ടുണ്ടാക്കും. ഇപ്പോള്‍ തിരിച്ചെത്തിക്കേണ്ടെന്ന നിലപാടിനുകാരണം ഇതാണെന്നും മോദി കൂട്ടിച്ചേർത്തു.
വിമാന, ട്രെയിൻ സർവിസ് അടക്കം അന്തർ ജില്ല- സംസ്ഥാന പൊതുഗതാഗതം പുനരാരംഭിക്കാനും വിദ്യാലയങ്ങൾ തുറക്കാനും കൂടുതൽ സമയമെടുക്കും. ആരാധനാലയങ്ങൾ തുറക്കുന്നതിനും മറ്റ് ഒത്തുചേരലുകൾക്കും വിലക്ക് തുടരും. റെഡ് സോണിലൊഴികെ, സ്വകാര്യ വാഹനങ്ങൾ നിയന്ത്രണങ്ങളോടെ അനുവദിക്കും.
റെഡ്സോണുകളിൽ പൂർണ അടച്ചിടൽ തുടരും. ഓറഞ്ച് മേഖലകളിൽ ഭാഗിക പ്രവർത്തനം. ഗ്രീൻ സോണിൽ പ്രവർത്തനങ്ങൾ നിയന്ത്രണങ്ങളോടെ തുടരും.
പ്രവാസികളുടെ മടക്കം ഘട്ടംഘട്ടമായ ദീർഘകാല പ്രക്രിയയായിരിക്കും. പ്രവാസികൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് അസൗകര്യമോ അപകടമോ ഉണ്ടാകാതെ വേണം നാട്ടിലെത്തിക്കാനെന്നാണ് പ്രധാനമന്ത്രി നടത്തിയ പ്രതികരണം.
കോവിഡ് സൃഷ്ടിക്കുന്ന ആഘാതം വരും മാസങ്ങളിലും ദൃശ്യമായിരിക്കുമെന്ന് പ്രധാനമന്ത്രി. മാസ്ക് ജീവിതത്തിെൻറ ഭാഗമായി തുടരും. സാമൂഹിക അകലം പാലിക്കലും നിർബന്ധമാണ്.വേനൽക്കാല, മഴക്കാല അസുഖങ്ങൾകൂടി പരിഗണിച്ചുള്ള നിയന്ത്രണം അനിവാര്യം. കോവിഡ് പ്രതിരോധത്തിനൊപ്പം, സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള നടപടികൾക്കും ഊന്നൽ നൽകണം. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഭയാശങ്ക വേണ്ടെന്ന് മോദി.
മേയ് 15 വരെ തുടരാം –കേരളം
തിരുവനന്തപുരം: മേയ് 15 വരെ ഭാഗിക ലോക്ഡൗൺ തുടരണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. തൊട്ടുമുമ്പത്തെ ആഴ്ചയിൽ രോഗം പുതുതായി റിപ്പോർട്ട് ചെയ്യപ്പെടാത്ത ജില്ലകളിൽ ആൾക്കൂട്ടം, പൊതുഗതാഗതം എന്നിവ നിയന്ത്രിച്ചും ശാരീരിക അകലം പാലിച്ചും ലോക്ഡൗൺ പിൻവലിക്കുന്നത് പരിഗണിക്കാം.
അന്തർജില്ല- സംസ്ഥാന യാത്ര മേയ് 15 വരെ നിയന്ത്രിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡിയോ കോൺഫറൻസിന് മുന്നോടിയായി ഞായറാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വിളിച്ചപ്പോൾ ഇക്കാര്യം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പ്രധാനമന്ത്രിയെയും സംസ്ഥാന നിലപാട് അറിയിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളുടെ സവിശേഷ സാഹചര്യം പരിഗണിക്കുന്ന ദേശീയ നയം വേണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. വിഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി പിണറായി വിജയന് പകരം ചീഫ് സെക്രട്ടറി ടോം ജോസാണ് പെങ്കടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.