വാരാന്ത്യങ്ങളിൽ കുക്കെ, ധർമസ്​ഥല ക്ഷേത്രങ്ങളിൽ പ്രവേശനമില്ല

ബംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ കോവിഡ്​ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ കുക്കെ സുബ്രഹ്​മണ്യ ക്ഷേത്രം, കട്ടീൽ ദുർഗാപരമേശ്വരി ക്ഷേ​ത്രം, ധർമസ്​ഥല ക്ഷേത്രം എന്നിവിടങ്ങളിൽ രണ്ടാഴ്​ചത്തേക്ക്​ നിയന്ത്രണമേർപ്പെടുത്തി.

ശനി, ഞായർ ദിവസങ്ങളിൽ ക്ഷേത്രം അടച്ചിടും. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ ​ൈവകീട്ട്​ ഏഴുവരെയാണ് ഭക്തർക്ക്​ പ്രവേശനം.

വാരാന്ത്യങ്ങളിൽ ഭക്തരില്ലാതെ പൂജാരി മാത്രം കർമങ്ങൾ ചെയ്യും. ക്ഷേത്രപരിസരങ്ങളിൽ താമസിക്കുന്നവർ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ്​ സർട്ടിഫിക്കറ്റ്​ ഹാജരാക്കണം.

Tags:    
News Summary - lockdown restrictions in karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.