മെയ്​ നാല്​ മുതൽ നിരവധി ജില്ലകളിൽ ഇളവുകൾക്ക്​ സാധ്യത

ന്യൂഡൽഹി: രണ്ടാംഘട്ട ലോക്​ഡൗൺ പൂർത്തിയായതിന്​ ശേഷം നിരവധി ജില്ലകളിൽ ഇളവുകൾ നൽകുമെന്ന സൂചനകൾ നൽകി കേന്ദ്ര ആ ഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ്​ വരും ദിവസങ്ങളിലുണ്ടാവും. ​ആഭ്യന്തര മന്ത്രാലയം വക്​താവി​​ െൻറ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​.

അതേസമയം, മെയ്​ മൂന്നിന്​ ശേഷം ലോക് ​ഡൗൺ പിൻവലിക്കുമോ നീട്ടുമോ എന്ന കാര്യത്തെ കുറിച്ച്​ മന്ത്രാലയം സൂചനകളൊന്നും നൽകിയിട്ടില്ല. റെഡ്​സോണിലുള്ള ജില്ലകളിൽ ലോക്​ഡൗൺ നീട്ടി മറ്റിടങ്ങളിൽ ഇളവുകൾ അനുവദിച്ചേക്കുമെന്ന റിപ്പോർട്ടുകളാണ്​ പുറത്ത്​ വരുന്നത്​.

ലോക്​ഡൗൺ കാരണം വിവിധ സംസ്​ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന അന്തർസംസ്​ഥാന തൊഴിലാളികളടക്കമുള്ളവർക്ക്​ സ്വദേശത്തേക്ക് തിരിച്ച്​ പോകാൻ അനുമതി നൽകിയിരുന്നു. അന്തർ സംസ്​ഥാന തൊഴിലാളികൾ, തീർഥാടകർ, വിദ്യാർഥികൾ തുടങ്ങി യാത്രവിലക്കിൽ കുടുങ്ങിയവർക്കെല്ലാം സ്വദേശങ്ങളിലേക്ക്​ യാത്ര ചെയ്യാൻ അനുമതി നൽകി കൊണ്ടാണ്​​ കേന്ദ്ര ആഭ്യന്തര മ​ന്ത്രാലയത്തി​​​​െൻറ ഉത്തരവ്​ ഇറങ്ങിയത്​.

Tags:    
News Summary - Lockdown Lifting-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.