ലോക്ഡൗൺ: കോവിഡ് സ്ഥിരീകരിക്കാത്ത ജില്ലകളിലെ നിയന്ത്രണം പിൻവലിക്കും -യെദിയൂരപ്പ

ബംഗളൂരു: കോവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യത്തിൽ ലോക്ഡൗൺ ഏപ്രിൽ അവസാനം വരെ നീട്ടണമെന്നാവശ്യം കർണാടക ടാസ്ക് ഫോഴ്സ് മുന്നോട്ടുവെക്കുമ്പോഴും ഇതുവരെ രോഗം റിപ്പോർട്ട് ചെയ്യാത്ത ജില്ലകളിലെ നിയന്ത്രണം പിൻവലിക്കാൻ കർ ണാടക സർക്കാർ. ഇതുവരെ രോഗം സ്ഥിരീകരിക്കാത്ത സംസ്ഥാനത്തെ 12 ജില്ലകളിലെ നിയന്ത്രണം ഏപ്രിൽ 14നുശേഷം പിൻവലിക്കുന്ന തിനെ അനുകൂലിക്കുമെന്നും എന്നാൽ, കേന്ദ്ര തീരുമാനം എന്താണോ അതിനനുസരിച്ചായിരിക്കും അന്തിമ തീരുമാനമെന്നും കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ വ്യക്തമാക്കി.

സംസ്ഥാനത്തെ 12 ജില്ലകളിൽ ഇതുവരെ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല. ലോക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങളോട് തീരുമാനം എടുക്കാൻ കേന്ദ്രം നിർദേശിച്ചാൽ കോവിഡ് മുക്ത ജില്ലകളിലെ നിയന്ത്രണം പിൻവലിക്കുക എന്നതാണ് ത​​െൻറ നിലപാടെന്നും യെദിയൂരപ്പ പറഞ്ഞു. ഈ ജില്ലകളിലേക്ക് മറ്റു ജില്ലകളിൽനിന്നും വരുന്നവർക്ക് നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വരുമാനം ഉയർത്താൻ ഏപ്രിൽ 14നുശേഷം നിയന്ത്രിതമായ രീതിയിൽ സംസ്ഥാനത്തെ മദ്യവിൽപന പുനരാരംഭിക്കാനും സർക്കാർ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി രൂപവത്കരിച്ച ഡോക്ടർമാരും മന്ത്രിമാരും അടങ്ങിയ ടാസ്ക് ഫോഴ്സ് സംസ്ഥാനത്ത് ലോക്ഡൗൺ ഏപ്രിൽ 30വരെ തുടരണമെന്ന നിർദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. സംസ്ഥാനത്ത് പൂർണമായ ലോക്ഡൗൺ ഇല്ലെങ്കിലും രോഗ വ്യാപനം കൂടുതലായ ജില്ലകളിൽ കടുത്ത നിയന്ത്രണം തുടരണമെന്നാണ് നിർദേശം. രോഗ വ്യാപനം നടന്ന ജില്ലകളിൽ ലോക്ഡൗൺ പിൻവലിക്കാനുള്ള ഒരു സാധ്യതയുമില്ലെന്നും എന്നാൽ, കേന്ദ്ര തീരുമാനത്തിനായി കാത്തുനിൽക്കുകയാണെന്നും മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. സംസ്ഥാന ടാസ്ക് ഫോഴ്സുമായി നടത്തിയ യോഗത്തിനുശേഷമാണ് മുഖ്യമന്ത്രി യെദിയൂരപ്പ ഇക്കാര്യം അറിയിച്ചത്. ലോക്ഡൗൺ തുടരുന്ന കാര്യത്തിൽ ടാസ്ക് ഫോഴ്സ് നിർദേശം ചർച്ച ചെയ്ത് വരും ദിവസങ്ങളിൽ അന്തിമ തീരുമാനമെടുക്കാനാണ് സർക്കാർ തീരുമാനം.


Tags:    
News Summary - lockdown: covid 19 restrictions -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.