ഇതരസംസ്​ഥാന തൊഴിലാളികളുമായി കേരളത്തിൽ നിന്നുപോയ ആദ്യ ട്രെയിൻ ഭുവനേശ്വറിലെത്തി

ഭുവനേശ്വർ: കേരളത്തിൽനിന്നും ഇതര സംസ്​ഥാന തൊഴിലാളികളുമായി പോയ ആദ്യ ട്രെയിൽ ഭുവനേശ്വറിലെത്തി. ഞായറാഴ്​ച രാവിലെയാണ് 1150 തൊഴിലാളികളുമായി പോയ ട്രെയിൻ ജഗന്നാഥ്​പുർ റെയിൽവേ സ്​റ്റേഷനിലെത്തിയത്​. ​തൊഴിലാളികളെ നാട്ടിലെത്തിക്കാൻ പ​രിശ്രമിച്ചതിന്​ മുഖ്യമന്ത്രി പിണറായി വിജയനു​ം കേരളത്തിനും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്​നായിക്​ നന്ദി അറിയിച്ചു. 

കോവിഡ്​ കാലത്ത്​ ഒഡീഷ തൊഴിലാളികൾക്ക്​ എല്ലാവിധ പരിരകഷയും സുരക്ഷിതത്വവും ഉറപ്പാക്കി സുരക്ഷിതമായി തിരികെ എത്തിക്കാൻ സഹായിച്ച കേരള മുഖ്യമന്ത്രിക്ക്​ നന്ദി അറിയിക്കുന്നു. ഓപറേഷൻ ശുഭയാത്രക്കായി സഹകരിച്ച റെയിൽവേ മന്ത്രിക്കും നവീൻ പട്​നായിക്​ നന്ദി അറിയിച്ചു. 

സ്വദേശത്ത്​ എത്തിയ തൊഴിലാളികളെ പ്രാഥമിക പരിശോധനക്ക്​ ശേഷം പ്രത്യേക വാഹനങ്ങളിൽ അവരവരുടെ ജില്ലകളിലേക്ക്​ എത്തിച്ചു. 

Tags:    
News Summary - Lock down First Train from Kerala with Migrant Workers Reached Bhubaneswar -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.