സിംഘു അതിർത്തിയിലെ കർഷകരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട്​ പ്രതിഷേധം

ന്യൂഡൽഹി: ​േകന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി സിംഘു അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട്​ പ്രതിഷേധം. സിംഘു അതിർത്തിയിൽ താമസിക്കുന്നവരെന്ന്​ അവകാശപ്പെടുന്ന ആളുകളുടെ നേതൃത്വത്തിലാണ്​ പ്രതിഷേധം.

'സിംഘു അതിർത്തി ഒഴിപ്പിക്കുക' എന്ന മുദ്രാവാക്യവുമായി ദേശീയ പതാകയുമേന്തി ഇവർ റോഡുകളിലെത്തി പ്രതിഷേധിക്കുകയായിരുന്നു. സിംഘു അതിർത്തിയിൽനിന്ന്​ കർഷകർ ഒഴിഞ്ഞുപോകണമെന്നാണ്​ പ്രതിഷേധക്കാരുടെ ആവശ്യം.

സിംഘു ​അതിർത്തിയിൽ കർഷകർ പ്രതിഷേധവുമായി എത്തിയതുമുതൽ തന്‍റെ ബിസിനസിനെ പ്രതികൂലമായി ബാധിച്ചെന്ന്​ പ്രതിഷേധക്കാരിൽ ഒരാൾ ഇന്ത്യ ടുഡെയോട്​ പറഞ്ഞു. റിപബ്ലിക്​ ദിനത്തിൽ ദേശീയ പതാകയെ കർഷകർ അപമാനിച്ചുവെന്ന്​ മറ്റൊരാൾ കൂട്ടിച്ചേർത്തു.

നവംബർ 28 മുതൽ പഞ്ചാബ്​, ഹരിയാന, ഉത്തർപ്രദേശ്​ എന്നിവിടങ്ങളിൽനിന്നുള്ള കർഷകർ ഡൽഹിയിലെ സിംഘു, ഗാസിപൂർ, ടിക്​രി അതിർത്തികളിൽ പ്രതിഷേധിക്കുകയാണ്​. റിപബ്ലിക്​ ദിനത്തിൽ ​കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ ട്രാക്​ടർ റാലിയിൽ പരക്കെ അക്രമം അരങ്ങേറിയിരുന്നു. പൊലീസുകാർ സമരം ബലപ്രയോഗത്തിലൂടെ അടിച്ചമർത്താനും ശ്രമിച്ചു. അക്രമം നടത്തിയത്​ പ്രതിഷേധിക്കുന്ന കർഷകർ അല്ലെന്ന്​ കർഷക സംഘടനകൾ അറിയിച്ചിരുന്നു.  

Tags:    
News Summary - Locals protest against farmers at Singhu border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.