ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ ച്ചൊല്ലിയുള്ള വാക്തര്‍ക്കത്തെതുടര്‍ന്ന് ഗൗതം നഗറില്‍ രണ്ട് ഡോക്ടര്‍മാരെ നാട്ടുകാര്‍ ആക്രമിച്ചതായി ദില്ലി പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ചാണ് ഈ സംഭവം നടന്നത്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്), സഫ്ദര്‍ജംഗ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍ക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച ഗൗതം നഗറിലെ ഭഗത് സിംഗ് വര്‍മ പരാന്തെവാലയുടെ കടയില്‍ പോയി ഭഗത് സിങ്ങിനൊപ്പം ഏതാനും ഡോക്ടര്‍മാര്‍ മദ്യപിച്ചിരുന്നതായും, ഇതിനിടയില്‍ ഡോക്ടര്‍മാരും കടയുടമയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നും സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. ഡോക്ടര്‍മാരാണ് കൊറോണ പടര്‍ത്തുന്നതെന്ന് പറഞ്ഞാണ്, ആക്രമണം നടന്നത്.
രണ്ട് ഡോക്ടര്‍മാര്‍ക്കൊപ്പം കടയുടമ ഭഗത് സിംഗ് വര്‍മ്മയ്ക്കും മകന്‍ അഭിഷേകിനും പരിക്കേറ്റു. ഇരുവിഭാഗത്തിന്‍െറ പരാതി സ്വീകരിച്ച് നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.