ചെന്നൈ: തൂത്തുകുടിയിൽ സമരക്കാർക്ക് നേരെയുള്ള വെടിവെപ്പ് ആസൂത്രിതമെന്ന ആരോപണം ശക്തമാകുന്നു. സമരക്കാർക്ക് നേരെ പൊലീസ് വെടിവെക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ബസിന് മുകളിൽ കയറിയ കമാൻഡോ സമരക്കാരെ തെരഞ്ഞുപിടിച്ച് വെടിവെക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വാർത്താ ഏജൻസിയായ എ.എൻ.ഐ ആണ് വെടിവെപ്പിന്‍റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്.
#WATCH Local police in Tuticorin seen with assault rifles to disperse protesters demanding a ban on Sterlite Industries. 9 protestors have lost their lives. #TamilNadu. (Earlier visuals) pic.twitter.com/hinYmbtIZQ
— ANI (@ANI) May 22, 2018
അതേസമയം, വെടിവെപ്പിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റെടുക്കില്ലെന്ന് പ്രഖ്യാപിച്ച് ബന്ധുക്കൾ രംഗത്തുവന്നു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ അനുവദിക്കില്ലെന്നും ബന്ധുക്കൾ പ്രതികരിച്ചു.
വെടിവെപ്പിൽ മരണ സംഖ്യ 11 ആയി. 100ഒാളം പേർക്കാണ് സംഭവത്തിൽ പരിക്കേറ്റത്. വിഷയത്തിൽ മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ പത്ത് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
തൂത്തുക്കുടിയിൽ പ്രവർത്തിക്കുന്ന സ്റ്റെർലൈറ്റിെൻറ കോപ്പർ പ്ലാൻറിന് 25 വർഷത്തെ ലൈസൻസ് അവസാനിക്കാനിരിെക്ക അത് പുതുക്കി നൽകാനുള്ള തീരുമാനമാണ് ജനങ്ങളെ പ്രകോപിതരാക്കിയത്. വാതക ചോർച്ചയെതുടർന്ന് മുമ്പ് പലതവണ നാട്ടുകാരിൽ ആരോഗ്യപ്രശ്നം സൃഷ്ടിച്ചിട്ടുള്ള കോപ്പർ പ്ലാൻറ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടാണ് സമരവുമായി ജനങ്ങൾ രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.