രണ്ടുമാസത്തിന്​ ശേഷം മദ്യശാലകൾ തുറന്നു; പടക്കം പൊട്ടിച്ച്​ ആഘോഷിച്ച്​ കോയമ്പത്തൂരുകാർ

​കോയമ്പത്തൂർ: മദ്യാശാലകൾ വീണ്ടും തുറന്നത്​​ പടക്കം പൊട്ടിച്ച്​ ആ​േഘാഷിച്ചിരിക്കുകയാണ്​ കോയമ്പത്തൂരിലെ ഒരുപറ്റം ആളുകൾ. ഏകദേശം രണ്ട്​ മാസത്തെ കാത്തിരിപ്പിന്​ ശേഷം മദ്യാശാലകൾ തുറന്നതോടെ ഇവർക്ക്​ സന്തോഷം അടക്കിപ്പിടിക്കാൻ സാധിച്ചില്ല.

കോവിഡ്​ വ്യാപനം രൂക്ഷമായ 11 ജില്ലകളിൽ തമിഴ്​നാട്​ സർക്കാർ നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. എന്നാൽ കുറഞ്ഞ രോഗബാധയുള്ള ഇടങ്ങളിൽ നിയന്ത്രണങ്ങൾക്ക്​ ഇളവുകളും വരുത്തിയിരുന്നു. സംസ്​ഥാനത്ത്​ പ്രതിദിന കോവിഡ്​ കേസുകളുടെ എണ്ണം 4000 ത്തിൽ താഴെ ആയതോടെ ഈ 11 ജില്ലകളിലും മദ്യാശാലകൾ തുറക്കാമെന്നായി.

ഇതോടെ കോയമ്പത്തൂരിലെ മദ്യപൻമാർ ഭയങ്കര സന്തോഷത്തിലായി. മദ്യശാലകളുടെ മുമ്പിൽ തേങ്ങയുടച്ച ഇവർ പടക്കം പൊട്ടിച്ചാണ്​ സന്തോഷം പങ്കിട്ടത്​.

മദ്യശാലകൾ തുറക്കാനുള്ള ഡി.എം.കെ സർക്കാറി​െൻറ നീക്കത്തിനെതിരെ ബി.ജെ.പി പ്രതിഷേധവുമായി രംഗത്തെത്തി. എ.ഐ.ഡി.എം.കെ സർക്കാർ ഭരിച്ച സമയത്ത് മഹാമാരിക്കിടെ​ മദ്യശാലകൾ തുറന്നതിനെ ഡി.എം.കെ എതിർത്തിരുന്ന സംഭവം പ്രതിപക്ഷ പാർട്ടി ഓർമിപ്പിച്ചു. സാമൂഹിക അകലം കൃത്യമായി പാലിച്ച ശേഷമാണ്​ മദ്യവിൽപന ശാലകൾ പ്രവർത്തിക്കുന്നതെന്നും മാസ്​ക്​ ധരിക്കാത്തവർക്ക്​ മദ്യം നൽകുന്നില്ലെന്നും പറഞ്ഞാണ്​ സർക്കാർ വിമർശനങ്ങളെ നേരിട്ടത്​. 

Tags:    
News Summary - liquor shops reopened after two months People burst crackers to celebrate in Tamil Nadu's Coimbatore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.